പുരോഗമന കലാസാഹിത്യ സംഘം ശിൽപ്പശാല 23ന് കട്ടപ്പനയിൽ

പുരോഗമന കലാ സാഹിത്യസംഘം കട്ടപ്പന മേഖലാ കമ്മിറ്റി 'കേരളം പ്രത്യക്ഷത്തിനുമപ്പുറം' എന്ന വിഷയത്തിൽ 23ന് ഉച്ചകഴിഞ്ഞ് 2ന് കട്ടപ്പന ഇഎംഎസ് ഓഡിറ്റോറിയത്തിൽ ശിൽപശാല സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി ജോഷി ഡോൺ ബോസ്കോ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എഴുത്തുകാരൻ കെ.എ മണിയുടെ കഥാപുസ്തകം 'യക്ഷിയും നിലാവും' പ്രകാശനം ചെയ്യും. കവിയും മാധ്യമപ്രവർത്തകനുമായ കെടി രാജീവ് പുസ്തകം ഏറ്റുവാങ്ങും.
സംസ്ഥാന കൗൺസിലംഗം എം.സി. ബോബൻ പുസ്‌തകം പരിചയപ്പെടുത്തും. ജില്ലാ സെക്രട്ടറി കെ ജയചന്ദ്രൻ, പ്രസിഡൻ്റ് സുഗതൻ കരുവാറ്റ, കെആർ രാമചന്ദ്രൻ, കാഞ്ചിയാർ രാജൻ, മോബിൻ മോഹൻ, ജോസ് വെട്ടിക്കുഴ, ഷേർളി മണലിൽ, അനിത റെജി, ആർ മുളീധരൻ, ടികെ വാസു, ആഡ്വ. ദീപു, എംഎ സുരേഷ്, തോമസ് ജോസഫ് തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സുഗതൻ കരുവാറ്റ, അഡ്വ. വിഎസ് ദീപു, കെ.എ. മണി, ടികെ വാസു, അനിത റെജി തുടങ്ങിയവർ പങ്കെടുത്തു.