കാഞ്ചിയാർ ലബ്ബക്കട ജെ.പി.എം. ബി.എഡ്. കോളേജിൽ ജ്വാല ’25: കോളേജ് ഡേ ആഘോഷിച്ചു

Mar 20, 2025 - 11:03
 0
കാഞ്ചിയാർ ലബ്ബക്കട  ജെ.പി.എം. ബി.എഡ്. കോളേജിൽ ജ്വാല ’25: കോളേജ് ഡേ ആഘോഷിച്ചു
This is the title of the web page

കട്ടപ്പന: ലബ്ബക്കട ജെ. പി. എം.ബി.എഡ് കോളേജിൽ കോളേജ് ഡേ ജ്വാല ’25 ആഘോഷിച്ചു.കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത് അധ്യക്ഷനായിരുന്ന യോഗത്തിൽ പുളിയന്മല ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. എം. വി. ജോർജ് കുട്ടി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.ചടങ്ങിൽ കട്ടപ്പന ഡീ സെയിൽസ് അക്കാദമി ഡയറക്ടർ ഫാ. ഷിനു പുതുശ്ശേരി മുഖ്യപ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കോളേജ് പ്രിൻസിപ്പൽ ഡോ. റോണി എസ്. റോബോട്ട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ കോളേജ് മാഗസിൻ കിയാവ് പ്രകാശനം ചെയ്തു. ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ വി, ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ്,

 ജെപിഎം എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ബർസാർ ഫാ. ചാൾസ് തോപ്പിൽ, കോളേജ് യൂണിയൻ അഡ്വൈസർ ലാലു പി.ഡി.,കോളേജ് യൂണിയൻ ചെയർപേഴ്സൺ ആകാശ് മാത്യു, വൈസ് ചെയർപേഴ്സൺ അൻസു ടോമി എന്നിവർ സംസാരിച്ചു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ജിസ്മോൻ എസ് യൂണിയൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനവും നൽകി.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഡിജെ വിത്ത് വാട്ടർ ഡ്രം എന്റർടൈമെന്റും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow