തൊടുപുഴ നഗരസഭയിൽ എൽ.ഡി.എഫ് ചെയർപേഴ്സണ് എതിരായ യു.ഡി.എഫ് അവിശ്വാസം പാസായി
12 നെതിരെ 18 വോട്ടുകൾക്കാണ് അവിശ്വാസം പാസായത്.യു.ഡി.എഫിനൊപ്പം ബി.ജെ.പിയിലെ ഒരു വിഭാഗവും അവിശ്വാസത്തെ പിന്തുണച്ചു.എട്ട് ബി.ജെ.പി കൗൺസിലർമാരിൽ നാല് പേരാണ് പാർട്ടി വിപ്പ് ലംഘിച്ചത്. വിപ്പ് അനുസരിച്ച് മൂന്ന് കൗൺസിലർമാർ ചർച്ചയും വോട്ടെടുപ്പും ബഹിഷ്കരിച്ചു.
പി.ജി രാജശേഖരൻ, ശ്രീലക്ഷ്മി സുദീപ് ,ജയ ലക്ഷ്മി ഗോപൻ എന്നിവരാണ് ബഹിഷ്കരിച്ചത്.ബിന്ദു പത്മകുമാർ ചർച്ചയിൽ പങ്കെടുത്തെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല.ജിതേഷ് ഇഞ്ചക്കാട്ട്, ടി.എസ് രാജൻ, കവിതാ വേണു, ജിഷാ ബിനു എന്നിവരാണ് പാർട്ടി വിപ്പ് ലംഘിച്ചത്.

