വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇരുചക്ര വാഹന റാലിക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വേണ്ട ലഹരിയും ഹിംസിയും , ജനകീയ യുദ്ധത്തിൽ അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തി ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചത് . ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ക്യാപ്റ്റനും, എം എസ് ശരത് മാനേജറുമായ തൊടുപുഴ മുതൽ നെടുങ്കണ്ടം വരെയുള്ള റാലിക്കാണ് കട്ടപ്പനയിൽ സ്വീകരണം നൽകിയത്. സിപിഐഎം ഏരിയ സെക്രട്ടറി മാത്യു ജോർജ് സ്വീകരണയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ലഹരിയെ ചെറുക്കാൻ ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സയ്ക്ക് വിധേയമാക്കുക, ലഹരി മാഫിയായെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ ഓരോ വ്യക്തികളും തയ്യാറാവുക, ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുക, മാതാപിതാക്കളുടെ ഇടപെടലും കരുതലും വർദ്ധിപ്പിക്കുക, കലാകായിക സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും വായനശാലകളുടെയും പ്രവർത്തനം ശക്തിപ്പെടുത്തുക തുടങ്ങിയ ആശയങ്ങൾ പ്രചരിപ്പിച്ചു കൊണ്ടാണ് റാലി നടന്നത്.
ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ കർഷകസംഘം ഏരിയാ സെക്രട്ടറി കെ എൻ വിനീഷ് കുമാർ, സിപിഐഎം ലോക്കൽ സെക്രട്ടറിമാരായ കെ സി ബിജു , ടിജി എം രാജു, പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ, തുടങ്ങി ഒട്ടനവധി പേർ സംസാരിച്ചു.