വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ വെടിയേറ്റ് ചത്ത കുടുവയുടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി

വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ വെടിയേറ്റ് ചത്ത കുടുവയുടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി. വെടിയേറ്റ മുറിവ് കൂടാതെ കടുവയുടെ നെഞ്ചിൻ്റെ ഭാഗത്ത് ആഴത്തിലുള്ള മുറിവും കണ്ടെത്തി.വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ 14 വയസ്സുള്ള പെൺ കടുവയാണ് വനപാലകരുടെ വെടിയേറ്റ് ചത്തത്. കടുവയുടെ തലയിൽ രണ്ട് തവണ വെടിയേറ്റു. കൂടാതെ നെഞ്ചിൻ്റെ ഭാഗത്ത് ആഴത്തിലുള്ള മുറിവും കണ്ടെത്തി.
ശ്വാസകോശം തുളച്ച് മുറിവുണ്ട്. ഇര പടിക്കുന്നതിനിടെ മൃഗത്തിൻ്റെ കുത്തേറ്റതാകാം എന്ന നിഗമനത്തിലാണ് വനം വകുപ്പ്. കുരിക്കിൽപെട്ട് കാലിനേറ്റ പരുക്കും ഗുതരമായിരുന്നു. പഴുത്ത് പുഴുവരിച്ച അവസ്ഥയിലാണ് കാലിലെ മുറിവ് ഉണ്ടായിരുന്നത്.കുരുക്ക് വച്ചവരെ കണ്ടെത്താൻ വനം വകുപ്പ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രായാധിക്യവും പരിക്കുകളും കടുവയെ അവശയാക്കിയിരുന്നു.മൂന്ന് ഡോക്ടർമ്മരുടെ നേതൃത്വത്തിൽ തേക്കടിയിൽ വെച്ചാണ് കടുവയുടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തികരിച്ചത്. തുടർന്ന് കടുവയുടെ ജനം കത്തിച്ചു. .