മരിയാപുരം ഗ്രാമപഞ്ചായത്ത് തല പഠനോത്സവം തിളക്കം 2K25 നടന്നു

മരിയാപുരം ഗ്രാമ പഞ്ചായത്ത് തല പഠനോത്സവം തിളക്കം 2K25 ആണ് ഇടുക്കി ന്യൂമാൻ എൽ.പി.സ്കൂളിൽ നടന്നത്.കുട്ടികൾ ഒരു വർഷം പഠിച്ച പഠന കാര്യങ്ങൾ സമൂഹത്തെയും രക്ഷിതാക്കളെയും അറിയിക്കുക എന്ന ആശയമാണ് പഠനോത്സവം കൊണ്ട് ലക്ഷ്യം ഇടുന്നത്.മരിയാപുരം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാഡിംങ്ങ് കമ്മറ്റി ചെയർമാൻ ഷാജു പോൾ അധ്യക്ഷത വഹിച്ച യോഗം മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി ഉദ്ഘാടനം ചെയ്തു.
സ്കൂൾ എച്ച് .എം സിസ്റ്റർ സുദിപാ ആമുഖ പ്രഭാഷണം നടത്തി.കട്ടപ്പന ബി.പി .ഒ ഷാജി മോൻ മുഖ്യപ്രഭാഷണം നടത്തി.ആശംസ അറിയിച്ച് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡിറ്റാജ് ജോസഫ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ജിജോജോർജ്, BRC കോഡിനേറ്റർ അജിത്ത്, PTA പ്രസിഡന്റ് ജോബി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങ് ഏറി .നിരവധി രക്ഷിതാക്കളും പരിപാടിയിൽ പങ്ക് എടുത്തു.