വണ്ണപ്പുറം കാളിയറിന് സമീപം മുള്ളൻകുത്തിയിൽ വായോധികനെ വീടിന് സമീപത്തെ കിണറ്റിൻ കരയിൽ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. ആക്കാന്തിരിയിൽ ജോർജ് (വർക്കി 85) ആണ് മരിച്ചത്. ഇയാൾ തന്നെയായിരുന്നു താമസം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്യ മൂന്നു മാസം മുമ്പ് പടിഞ്ഞാറെ കോടിക്കുളത്തുള്ള സുവിശേഷാശ്രമത്തിലേയ്ക്ക് താമസം മാറ്റിയിരുന്നു. അഞ്ചു ദിവസം മുമ്പ് മരുന്നു വാങ്ങാനും പുരയിടം നോക്കാനും എന്ന് പറഞ്ഞു വീട്ടിലേയ്ക്ക് പോന്നു. തിരിച്ചു ചെല്ലാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ആണ് മരിച്ച നിലയിൽ കണ്ടത്. കളിയാർ എസ് ഐ ശ്രീദേവി, സജി പി ജോൺ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി തൊടുപുഴ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. ഭാര്യ ബ്രിജീത്ത കിഴക്കേഭാഗത്ത്, മക്കൾ അല്ലി,റോബിൻ,മിനി.