ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടത്ത് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ;ഭര്‍ത്താവും സുഹൃത്തും കസ്റ്റഡിയില്‍

അസാം ചിരാങ് സ്വദേശിനി ബലേ ടുഡു ആണ് കൊല്ലപെട്ടത്.ഇവരുടെ ഭര്‍ത്താവ് ഷനിച്ചാര്‍ മാര്‍ഡിയും സുഹൃത്ത് ദീപകും പോലിസ് കസ്റ്റഡിയില്‍.കഴിഞ്ഞ രാത്രി ഷനിച്ചാര്‍ സുഹൃത്തുമൊത്ത് ഇവര്‍ താമസിയ്ക്കുന്ന സ്ഥലത്ത് എത്തുകയായിരുന്നു.തുടര്‍ന്ന് മൂവരും മദ്യപിച്ചു.ഷനിച്ചാറും സുഹൃത്തും ഒരുമിച്ചാണ് രാത്രിയില്‍ കിടന്നുറങ്ങിയത്.എന്നാല്‍ ഉറക്കമെണീറ്റപ്പോള്‍ ഇയാളെ കണ്ടില്ല.തുടര്‍ന്ന്, ഭാര്യ കിടക്കുന്ന മുറിയില്‍ ഇയാളെ കാണുകായിരുന്നു.പിന്നീട് നടന്ന അടിപിടിയില്‍ ആണ് ബലേ ടുഡു കൊല്ലപെട്ടത്.