കഞ്ഞിക്കുഴിയിൽ വീട്ടിൽ നിന്ന് കുരുമുളക് മോഷ്ടിച്ച 3 യുവാക്കൾ അറസ്റ്റിൽ -

കഞ്ഞിക്കുഴിയിൽ വീട്ടിൽ നിന്ന് കുരുമുളക് മോഷ്‌ടിച്ച കേസിൽ 3പേരെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. വെൺമണി വരിക്കമുത്തൻ വടശേരി ഡോൺ സണ്ണി, (26) പാലപ്ലാവ് നടുവത്ത് അരുൺ മാത്യു,(26) വരിക്കമുത്തൻ പുറക്കാട്ട് അഖിൽ (20) എന്നിവരാണ് അറസ്റ്റിലായത്. മോഷണ മുതൽ കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
കഞ്ഞിക്കുഴി അടയ്ക്കാപ്പാറ മാത്യുവിൻ്റെ വീട്ടിൽ നിന്നാണ് പ്രതികൾ കുരുമുളക് മോഷ്ടിച്ചത്. പ്രതികളെ കുരുമുളക് വിറ്റ കടകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കഞ്ഞിക്കുഴി എസ്എച്ച്ഒ അനുപ് ജി, എസ്ഐമാരായ സുനിൽ ജോർജ്, താജുദീൻ, എസിപിഒമാരായ ജീബി പികെ, ശശികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.