വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് വാർഡ് 15 ൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കടുവ അക്രമാസക്തനാകുന്നതിനും മനുഷ്യജീവന് ഹാനികരമാകുന്നതിനും സാധ്യത ഉള്ളതിനാൽ പീരുമേട് താലൂക്ക് വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് വാർഡ് 15 ൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 163 വകുപ്പ് പ്രകാരം 17-03-2025 രാവിലെ 6 മുതൽ മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ജില്ലാ കളക്ടർ വി വിഗ്നേശ്വരി നിരോധനാജ്ഞ പ്രഖ്യാപിച്ചു.



