മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കാഞ്ചിയാർ പഞ്ചായത്തിൽ വാർഡ് തല ശുചീകരണ പരിപാടി നടത്തി

അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായി ആചരിക്കുന്ന മാർച്ച് 30ന് മുമ്പായി കേരളത്തെ മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ്. ഇതിന്റെ ഭാഗമായി വിപുലമായ ശുചീകരണ പരിപാടികളാണ് നടപ്പിലായി വരുന്നത്. ഇതിനെ തുടർന്നാണ് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. മാർച്ച് മുപ്പതിന് കാഞ്ചിയാർ പഞ്ചായത്തിനേ സീറോ വെയിസ്റ്റ് പഞ്ചായത്തായി പ്രഖ്യാപിക്കും.
കാഞ്ചിയാർ പഞ്ചായത്തിലെ 16 വാർഡുകളിലും ശുചീകരണ പരിപാടികൾ നടത്തി. വാർഡുകൾക്ക് പുറമേ പൊതുസ്ഥലങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവ ശുചിയാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. കൂട്ടായുള്ള ശുചീകരണത്തിലൂടെ നാടിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.