മോട്ടോര്‍ തൊഴിലാളി കോണ്‍ഫെഡറേഷന്‍ സിഐടിയു പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായുള്ള ജില്ലാതല വാഹന പ്രചാരണ ജാഥ സമാപിച്ചു

Mar 16, 2025 - 14:56
 0
മോട്ടോര്‍ തൊഴിലാളി കോണ്‍ഫെഡറേഷന്‍ സിഐടിയു  പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായുള്ള ജില്ലാതല വാഹന പ്രചാരണ ജാഥ സമാപിച്ചു
This is the title of the web page

ഇന്ധനവില വെട്ടിക്കുറയ്ക്കുക, ഡ്രൈവര്‍മാരെ കല്‍ത്തുറുങ്കില്‍ അടയ്ക്കുന്ന ഭാരതീയ ന്യായസംഹിത് സെക്ഷനുകൾ പിന്‍വലിക്കുക, മോട്ടോര്‍വാഹന ഭേദഗതി നിയമം 2019ലെ തൊഴിലാളിവിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക, അന്യായമായ പിഴയും ശിക്ഷാനടപടികളും അവസാനിപ്പിക്കുക, അസംഘടിതരായ മോട്ടോര്‍തൊഴിലാളികള്‍ക്ക് ക്ഷേമനിധി പ്രഖ്യാപിക്കുക, തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍ റദ്ദാക്കുക, ആര്‍ടിസികള്‍ക്ക് മൂലധന നിക്ഷേപം അനുവദിക്കുക, ഓട്ടോറിക്ഷകളില്‍ സൗജന്യ യാത്രാ സ്റ്റിക്കര്‍ പതിക്കണമെന്ന കമ്മിഷണറുടെ ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 24 ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടി യായിട്ടാണ് ജില്ലാതല വാഹന പ്രചാരണ ജാഥ നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പുളിയന്‍മലയില്‍ നിന്നാരംഭിച്ച ജാഥ വിവിധ സ്ഥലങ്ങളിൽ സ്വീകരണം മീറ്റ് വാങ്ങി കട്ടപ്പനയിൽ സമാപിച്ചു.സമാപനയോഗം എഐആര്‍ടിഡബ്ല്യു ഫെഡറേഷന്‍ പ്രസിഡന്റ് കെ എം ബാബു ഉദ്ഘാടനം ചെയ്തു. എം സി ബിജു ക്യാപ്റ്റനായ ജാഥയില്‍, കെ ജെ ദേവസ്യ വൈസ് ക്യാപ്റ്റനും എം ബി സുരേഷ് മാനേജരും കെ ആര്‍ സോദരന്‍, ജി വിജയാനന്ദ്, കെ ജെ മാണി, കെ വി ജോയി, സി ആര്‍ സോമന്‍, എം കമറുദ്ദീന്‍, ബെന്നി തോമസ് എന്നിവര്‍ അംഗങ്ങളുമായിരുന്നു. സമാപന യോഗത്തിൽ  ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്‍ ഏരിയ സെക്രട്ടറി ടി എം സുരേഷ് അധ്യക്ഷനായി. നേതാക്കളായ വി ആര്‍ സജി, കെ വി ജോയി, സി ആര്‍ മുരളി, മാത്യു ജോര്‍ജ്,ടോമി ജോര്‍ജ്, ഫൈസല്‍ ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow