വണ്ടൻമേട് ഹോളി ക്രോസ് കോളേജിൻ്റെ കോളേജ് ഡേ വിപുലമായി ആഘോഷിച്ചു

യൂറ്റുബറും സോഷ്യൽ മീഡിയ ഇൻഫ്ല്യൂവൻസറുമായ ഉണ്ണിക്കണ്ണൻ മംഗൾ ഡാം മുഖ്യാതിഥി ആയ പരുപാടികൾക്ക് സിനി ആർട്ടിസ്റ്റ് ആർ.ജെ. ശംബു മുഖ്യ സന്ദേശം നൽകി.ഹോളി ക്രോസ് കോളേജ് മാനേജർ M.K സ്കറിയ പരുപാടികൾ ഉദ്ഘാടനം ചെയ്തു..കോളേജ് വൈസ് പ്രിൻസിപ്പാൾ മെൽവിൻ എൻ വി. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് യൂണിയൻ ചെയർമാൻ അലൻ തോമസ് ഫിലിപ്പ്,കോളേജ് ഡയറക്ടർ അഡ്വ. ഡോണീ പീറ്റർ സ്കറിയ,ഡെബിൻ ബിജു,കൊച്ചു ത്രേസ്യ കുര്യൻ,എന്നിവർ സംസാരിച്ചു..
യോഗത്തിൽ വച്ച് 2024 -25 വർഷ കോളേജ് മാഗസിൻ പ്രകാശനം ഉണ്ണിക്കണ്ണൻ,RJ ശംബു എന്നിവർ ചേർന്ന് നിർവഹിച്ചു.പരിപാടികളുടെ ഭാഗമായി നിയോൺ ഫ്യൂഷൻസ് അവതരിപ്പിച്ച ഡിജെ വിത്ത് ഫോം പാർട്ടി അരങ്ങേറി.Ak 47 അവതരിപ്പിച്ച നാസിക് Dholl,കുട്ടികളുടെ കലാപരിപാടികൾ എന്നിവയും അരങ്ങേറി..കലാ കായിക പഠന മേഖലകളിൽ മികവ് പുലർത്തിയ കുട്ടികൾക്കുള്ള സമ്മാന വിതരണവും നടന്നു.