ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ 'Asher- 2025' നടത്തപ്പെട്ടു

ലബ്ബക്കട :ജെ. പി. എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോളേജ് ഡേ 'Asher-2025' നടത്തപ്പെട്ടു.കാഞ്ഞിരപ്പള്ളി രൂപതാമെത്രാൻ മാർ. ജോസ് പുളിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ചിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സി എസ് ടി സഭയുടെ മാനേജ്മെന്റിന് കീഴിലുള്ള ജെപിഎം കോളേജ് ചെയ്യുന്ന സ്തുസ്‌ത്യർഹമായ സേവനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ഈ കോളേജ് അക്ഷര വെളിച്ചത്തിന്റെ മാർഗ്ഗദീപമായി ഇനിയും പ്രശോഭിക്കട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.
കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് സി. എസ്. ടി. അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. സ്വാഗതം ആശംസിച്ചു.ചടങ്ങിൽ കോളേജ് മാഗസിൻ 'ഒരു കുത്തിക്കുറിക്കൽ #ഹാഷ്ടാഗ്' പ്രകാശനം ചെയ്തു. വിവിധമത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനവും നടന്നു.
ആലുവ സെന്റ്. ജോസഫ് പ്രോവിൻസ് ഫിനാൻസ് അഡ്മിനിസ്ട്രേറ്റർ ഫാ. രാജീവ് ജ്ഞാനക്കൽ, ജെ. പി. എം. ബി. എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. റോണി എസ്. റോബർട്ട്, കാഞ്ചിയാർ സെന്റ്. മേരീസ് ചർച്ച് വികാരി ഫാ.സെബാസ്റ്റ്യൻ കിളിരൂർപറമ്പിൽ, കോളേജ് ബർസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി, യൂണിയൻ അഡ്വൈസർ മിസ്റ്റർ എബിൻ കെ. മാർക്കോസ്, പി. ടി. എ. വൈസ് പ്രസിഡന്റ് ഫ്രാൻസിസ് മാത്യു എന്നിവർ ആശംസകളർപ്പിച്ചു.യൂണിയൻ ചെയർമാൻ സിദ്ധാർഥ് സജി നന്ദിയർപ്പിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും പ്രശസ്ത ഹിപ്പോഹോപ്പ് ഗായകൻ ഗബ്രി K. W- യുടെ മ്യൂസിക്കൽ ഷോയും നടന്നു.