കട്ടപ്പന നഗരസഭയിൽ കൗൺസിൽ യോഗം ചേർന്നു

അസിസ്റ്റന്റ് എൻജിനീയർ നിർവഹണ ഉദ്യോഗസ്ഥനായിട്ടുള്ള പ്രവർത്തികളുടെ ടെൻഡർ അംഗീകരിക്കുന്നത് സംബന്ധിച്ചും, പതിമൂന്നാം തീയതി നടന്ന പുനർ ലേലം /കൊട്ടേഷൻ അംഗീകാരവും തുടർനടപടികൾ സംബന്ധിച്ചും KSWMP പദ്ധതിയായ സ്ഥാപനതല തുമ്പൂർമുഴി പ്ലാന്റ് സ്ഥാപിക്കൽ ടെൻഡർ അംഗീകാരം സംബന്ധിച്ചുമാണ് കൗൺസിൽ യോഗം ചേർന്നത് .
കൗൺസിൽ യോഗത്തിൽ വിവിധ പദ്ധതികൾക്ക് ടെൻഡർ നൽകി. ടൗൺ ഹാൾ ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചു. ടെണ്ടറായ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കുകയാണ്. ടെൻഡറിൽ ഉൾപ്പെടാത്ത അത്യാവശ്യ പദ്ധതികളും ഉടൻ ടെൻഡർ നടപടികളിലേക്ക് എത്തിക്കും.
ബജറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കെ സ്മാർട്ട് അപ്ഡേറ്റുകൾ അടക്കം ചെയ്യുന്നതിനായി എല്ലാ ഉദ്യോഗസ്ഥരും കഠിന പരിശ്രമത്തിലാണ്. ഇതു മൂലമാണ് പ്രതിപക്ഷം ആവശ്യപ്പെട്ട മിനിറ്റ് നൽകുവാൻ കാലതാമസം ഉണ്ടായത്. വിഷയത്തിൽ മനപ്പൂർവമായ വിവാദങ്ങൾ ഉണ്ടാക്കരുത് എന്നും നഗരസഭ വൈസ് ചെയർമാൻ കെ ജെ ബെന്നി പറഞ്ഞു.
യോഗത്തിൽ മുൻപ് നടന്ന കൗൺസിലിന്റെ മിനിട്സ് ലഭ്യമാവാത്തതിനെ തുടർന്ന് ചെറിയ വാക്കേറ്റം ഉണ്ടായി. കൗൺസിൽ കൂടി എടുക്കാത്ത തീരുമാനം കൗൺസിൽ അജണ്ടയിൽ എഴുതണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു എന്നും , സെക്രട്ടറി എഴുതാൻ ആവശ്യപ്പെട്ടത് എന്താണെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു ,നഗരസഭ കൗൺസിലിന്റെ തീരുമാനപ്രകാരമല്ലാതെ സെക്രട്ടറി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.
ഭരണപക്ഷ കൗൺസിലർമാരെ ബന്ധപ്പെട്ടുണ്ടാകുന്ന അഴിമതികഥ കൾ ഒറ്റപ്പെട്ട സംഭവമല്ല. യുഡിഎഫ് കൗൺസിലർമാർ കട്ടപ്പന ടൗണിൽ വ്യാപകമായി പിരിവ് നടത്തുന്നു. വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്നും എൽഡിഎഫ് കൗൺസിലർമാർ പറഞ്ഞു.