സമൂഹങ്ങളുടെ ഭാവിക്കായി സാമൂഹിക സേവനങ്ങളുടെ ദൃശ്യത ഉയർത്തുക എന്ന ലക്ഷ്യത്തോടെ കട്ടപ്പന ക്രൈസ്റ്റ് കോളേജിൽ അന്താരാഷ്ട്ര സോഷ്യൽ വർക്ക് ഡേയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

ഭാവി സമൂഹത്തിന്റെ സേവന രംഗത്തെ മികവുറ്റതാക്കുക, കാര്യക്ഷമവും കൂടുതൽ സൗഹാർദ്ദപരവും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് കട്ടപ്പന ക്രൈസ്റ്റ് കോളേജിൽ അന്താരാഷ്ട്ര സോഷ്യൽ വർക്ക് ഡേയുടെ സംസ്ഥാനതല ഉത്ഘാടനം നടത്തിയത്. മാർച്ച് 18 ഇന്റർനാഷണൽ സോഷ്യൽ വർക്ക് ഡേ ആയി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി നാട്ടറിവുകൾ എന്ന ആശയത്തിലാണ് സോഷ്യൽ വർക്ക് ഡേ നടന്നത്.
ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന പത്തോളം സോഷ്യൽ വർക്ക് കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾ വിഷയവുമായി ബന്ധപ്പെട്ട നിരവധി ആശയങ്ങൾ പങ്കുവച്ചു. തലമുറകൾ തമ്മിലുള്ള അന്തരവ് നീക്കി പഴയ തലമുറയിൽ നിന്ന് പഠിക്കേണ്ടവ കണ്ടെത്തുകയും തലമുറകൾ തമ്മിലുള്ള ഐക്യദാർഢ്യം ഉറപ്പിച്ചുകൊണ്ട് മികച്ച ഒരു സമൂഹത്തെ കെട്ടിപ്പിടുത്തുന്നതിനു വിദ്യാർത്ഥികൾക്ക് കാര്യ പ്രാപ്തി നൽകുക എന്നതും പരിപാടിയുടെ ഭാഗമാണ് എന്ന് കാപ്സ് ഇടുക്കി ചാപ്റ്റർ പ്രസിഡന്റ് ഡോ. സിബി ജോസഫ് പറഞ്ഞു.
റൂട്ട് ടു വിസ്ടം' എന്ന പേരിൽ സെമിനാർ പ്രസന്റേഷൻ മത്സരവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു . കൂടാതെ സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ജില്ലയിൽ നിന്നുള്ള മികച്ച ഐ.സി.ഡി.എസ് സൂപ്പർവൈസർ ആയി 2023-24 വർഷത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ കട്ടപ്പന പ്രോജക്ടിലെ കാഞ്ചിയാർ പഞ്ചായത്ത് സൂപ്പർ വൈസർ സ്നേഹ സേവ്യറിനെയും സോഷ്യൽ വർക്ക് മേഖലയിൽ മികച്ച സംഭാവനകൾ നൽകിയതിന് വൊസാർഡ് ഓർഗനൈസേഷനെയും ആദരിച്ചു. ഇടുക്കി ജില്ലയിലെ പലഭാഗങ്ങളിൽ നിന്നും 150 ഓളം പേർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
പരുപാടിയുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാരിച്ചൻ നീറണാകുന്നേൽ നിർവഹിച്ചു. ക്രൈസ്റ്റ് കോളേജ് ഡയറക്ടറും സോഷ്യൽ വർക്ക് വിഭാഗത്തിന്റെ മേധാവിയുമായ ഫാ. അനൂപ് തുരുത്തിമറ്റം സി എം ഐ യോഗത്തിന് അധ്യക്ഷത വഹിച്ചു.,ക്ലീൻ കേരള കമ്പനിയുടെ ജില്ലാ മാനേജറായ ദിലീപ് കുമാർ എം.പി സാമൂഹിക നീതിയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മപ്പെടുത്തി കൊണ്ട് മുഖ്യപ്രഭാഷണം നടത്തി.
കാപ്സ് ഇടുക്കി ചാപ്റ്റർ പ്രസിഡന്റ് ഡോ. സിബി ജോസഫ്, വൊസാർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോസ് ആന്റണി,അടിമാലി സാൻജോ കോളേജ് അദ്ധ്യാപിക സിസ്റ്റർ ജോയ്സ് , എന്നിവർ സംസാരിച്ചു.ക്രൈസ്റ്റ് കോളേജ് സോഷ്യൽ വിഭാഗം അധ്യാപകരായ റിബിത മേരി റാണ , സനിജ മേരി എബ്രഹാം, ഷെം മരിയ ചെറിയാൻ , ക്രൈസ്റ്റ് കോളേജ് എം എസ് ഡബ്ല്യൂ വിഭാഗം വിദ്യാർത്ഥികൾ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.