ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് കളക്ടറേറ്റ് മാർച്ചിനിടെ സംഘർഷം

ജില്ലയിൽ പാറ - മണ്ണ് ഖനനത്തിന് നേതൃത്വം നൽകുന്നത് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് ആണെന്നും സി.വി വർഗീസും മക്കളും നടത്തുന്ന പാറ മണ്ണ് ഖനന പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്തു കൊടുക്കുന്നത് റവന്യൂ വകുപ്പും ജില്ലാ ഭരണകൂടവും ആണെന്നും ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.പൈനാവിൽ നിന്നാരംഭിച്ചമാർച്ച് കളക്ടറേറ്റ് കവാടത്തിൽ എത്തിയപ്പോൾ പ്രവർത്തകർ അകത്തേക്ക് തള്ളി കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയായി.
പ്രവർത്തകരെ തടഞ്ഞ പോലീസ്ഉദ്യോഗസ്ഥരിൽ ഒരാൾക്ക് നേരിയ മർദ്ദനമേറ്റു. പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി ജില്ലാ പ്രസിഡണ്ട് ഫ്രാൻസിസ് ദേവസ്യാ അധ്യക്ഷത വഹിച്ച സമര പരിപാടികളിൽ കോൺഗ്രസ് നേതാക്കളായ എംഡി അർജുനൻ ആൻസി തോമസ് മുകേഷ് മോഹൻ ബിജോ മാണി ജോബി തയ്യിൽ, ജോയി വർഗീസ് തങ്കച്ചൻ കാരയ്ക്കവയലിൽ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു സംസാരിച്ചു.