പരുന്തുംപാറയിലെ കയ്യേറ്റ ഭൂമി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു

പരുന്തുംപാറയിലെ കയ്യേറ്റ ഭൂമി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം നിലനിൽക്കുന്ന സ്ഥലത്താണ് നേതാക്കൾ സന്ദർശനം നടത്തിയത്.ഉടമകൾ കെട്ടിടവും സ്ഥലവും ആയി ബന്ധപ്പെട്ട രേഖകൾ നേതാക്കളെ കാണിച്ചു.എല്ലാവിധ രേഖകളും ഉണ്ടെന്നായിരുന്നു ഉടമസ്ഥരുടെ അവകാശ വാദം.കയ്യേറ്റം നടന്ന മറ്റ് സ്ഥലങ്ങളും സംഘം സന്ദർശിക്കും.