മാലിന്യം നിക്ഷേപിക്കുന്നവരുടെ വീടുകളിൽ തന്നെ മാലിന്യം തിരുകെ എത്തിച്ച് കട്ടപ്പന നഗരസഭ

വ്യത്യസ്ത നടപടികളുമായിട്ടാണ് കട്ടപ്പന നഗരസഭ മാലിന്യ നിക്ഷേപത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി ഇതേ മാലിന്യങ്ങൾ അവരവരുടെ വീടുകളിൽ തന്നെ തിരികെ എത്തിക്കാനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. പൊതുസ്ഥലങ്ങളിലും പൊതു ഇടങ്ങളിലും വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്നും പേര് വിവരങ്ങൾ കണ്ടെത്തി അവ നിക്ഷേപിച്ചവർക്ക് തന്നെ കൈമാറുന്നു. അതോടൊപ്പം പിഴയും ചുമത്തും.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ കട്ടപ്പന സ്വദേശിയുടെയും കല്യാണത്തണ്ട് സ്വദേശിയുടെയും മേലാണ് നടപടികൾ സ്വീകരിച്ചത് . മാലിന്യ നിക്ഷേപത്തിനെതിരെ ഇത്തരത്തിലെ നടപടികൾ സ്വീകരിക്കുമ്പോൾ നഗരത്തിനുള്ളിൽ നിക്ഷേപം ഒരു പരിധിവരെ തടയാൻ ആകും എന്നാണ് അധികൃതരുടെ വിശ്വാസം. ദിവസങ്ങളും കർശനമായി നടപടിയിലേക്ക് കടക്കാനാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ തീരുമാനം.