കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണ സമതിയുടെ കെടുകാര്യസ്ഥതയിൽ പ്രതിക്ഷേധിച്ച്,LDF നേതാക്കളും പഞ്ചായത്ത് പ്രതിനിധികളും സത്യാഗ്രഹ സമരം നടത്തി.

പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാട് അവസാനിപ്പിക.കൊച്ചു ചേലച്ചുവട് ജനവാസ മേഖലയിൽ നിർമ്മിക്കുന്ന മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കുക,LDF മെമ്പർമാരുടെ വാർഡുകളിൽ തൊഴിൽ ഉറപ്പ് സാമഗ്രഹികൾ കാലതാമസം കൂടാതെ എത്തിക്കുക,ലൈഫ് വീടുകളുടെ പദ്ധതി വിഹിതം അനുവധിക്കുക.എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് LDF നേതാക്കളും പഞ്ചായത്ത് ജനപ്രതിനിതികളും സത്യാഗ്രഹ സമരം നടത്തിയത്.LDF പഞ്ചായത്ത് കമ്മറ്റി ചെയർമാൻ സേവ്യർ തോമസ് അധ്യക്ഷത വഹിച്ച യോഗം സി.പി ഐ . എം ജില്ലാക്കമ്മറ്റി അംഗം ലിസി ജോസ് ഉദ്ഘാടനം ചെയ്തു.
കൊച്ചു പോലച്ചുവട് നിവാസിക സത്യാഗ്രഹ സമരത്തിന് പിൻതുണ അർപ്പിച്ച് സത്യാഗ്രഹ വേദിയിൽ പ്രകടനം ആയി എത്തി.സമര പരിപാടികൾക്ക് അഭിവാധ്യം അർപ്പിച്ച് .LDF നേതാക്കൾ ആയ സിബി പേന്താനം, ജോഷി മാത്യു ശശി കണ്യാലി ൽ, ബേബി ഐക്കര,. ദീലിപ് ഇ.റ്റി,പ്രദീപ് എം.എം., ജിഷ സുരേന്ദ്രൻ, ശ്രീജാ അശോകൻ, പുഷ്പാ ഗോപി , പി.വി ജോർജ് ടീ കെ പ്രീത ,എന്നിവർ സംസാരിച്ചു. ജനവാസ മേഖലയിൽ നിന്ന് .MC F മാറ്റി സ്ഥാപിച്ചില്ല എങ്കിൽ വരും നാളിൽ ശക്തമായ സമര പരിപാടികളും ആയി മുന്നിട്ട് ഇറങ്ങും എന്ന് LDF നേതാക്കൾ മുന്നറിയിപ്പ് നൽകി.