അടിമാലി പീച്ചാടില്‍ മലഞ്ചരക്ക് കടയിൽ മോഷണം; 50 കിലോ ഏലക്ക, 300 കിലോ ഉണക്ക കാപ്പിക്കുരു എന്നിവ കവർന്നു

Mar 15, 2025 - 12:07
 0
അടിമാലി പീച്ചാടില്‍ മലഞ്ചരക്ക് കടയിൽ മോഷണം; 50 കിലോ ഏലക്ക, 300 കിലോ ഉണക്ക കാപ്പിക്കുരു എന്നിവ കവർന്നു
This is the title of the web page

അടിമാലി പീച്ചാടില്‍ മലഞ്ചരക്ക് കട കുത്തിത്തുറന്ന് രണ്ട് ലക്ഷം രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ മോഷ്ടിച്ചു. പീച്ചാട് ഒട്ടയ്ക്കൽ ഷാജഹാന്റെ മലഞ്ചര ക്ക്കടയിലാണ് മോഷണം നടന്നത്.50 കിലോ ഏലക്കായ, 300 കിലോ ഉണക്ക കാപ്പിക്കുരു എന്നിവയാണ് മോഷണം പോയത്. ഇവയ്ക്ക് രണ്ട് ലക്ഷം രൂപയോളം വിലമതിക്കും. വ്യാഴാഴ്ച വൈകീട്ട് ഷാജഹാൻ കടയടച്ച് പോയതാണ് വെള്ളിയാഴ്ച രാവിലെ തുറന്നില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വൈകീട്ട് നാലുമണിയോടെ തുറന്നപ്പോഴാണ് മോഷണം പോയതായി അറിയുന്നത്. കടയുടെ പിൻഭാഗത്തുള്ള ഇടനാഴിയിലൂടെയാണ് കള്ളൻ അകത്ത് കടന്നതെന്ന് സംശയിക്കുന്നു.വിജനമായ ഈ പ്രദേശത്ത് മറ്റ് വ്യാപാരസ്ഥാപനങ്ങൾ ഒന്നും ഇല്ല. കടയുമായി നല്ല ബന്ധമുള്ള ആളാണ് മോഷണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow