കാഞ്ചിയാർ പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നു

മാലിന്യ മുക്ത നവകേരളം ക്യാമ്പയ്ന്റെ ഭാഗമായിട്ടാണ് പഞ്ചായത്തുകൾതോറും വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തല പ്രഖ്യാപനം നടത്തുന്നതിനായിട്ടാണ് പഞ്ചായത്തിൽ സർവകക്ഷിയോഗം വിളിച്ചു ചേർത്തത്. മാർച്ച് 15ന് വാർഡ് തലങ്ങളിൽ കാഞ്ചിയാർ പഞ്ചായത്തിലെ 16 വാർഡുകളിലും ശുചീകരണ പരിപാടികൾ നടത്തും.
ഇരുപത്തിയഞ്ചാം തീയതിയോടുകൂടി കാഞ്ചിയാർ പഞ്ചായത്ത് ഹരിത പഞ്ചായത്തായി പ്രഖ്യാപിക്കും. വാർഡുകൾക്ക് പുറമേ പൊതുസ്ഥലങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവ ശുചിയാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടക്കമുള്ള ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. സർവകക്ഷി യോഗത്തിൽ പഞ്ചായത്ത് അധികൃതർ , വിവിധ രാഷ്ട്രീയ പ്രവർത്തകർ, വിവിധ സംഘടന പ്രവർത്തകർ, പഞ്ചായത്തിൽ ഉൾപ്പെട്ട സ്കൂൾ കോളേജ് അധികൃതർ, പൊതജനങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.