ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

Mar 12, 2025 - 16:06
 0
ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു
This is the title of the web page

വനിതാ ശിശുവികസന വകുപ്പ് -ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ മേധാവികൾക്കും ജീവനക്കാർക്കുമായി ദ്വിദിന പരിശീലന പരിപാടി "തേജസ്സ് ' 2025" സംഘടിപ്പിച്ചു. അടിമാലി ആത്മജ്യോതി പാസ്റ്ററൽ സെൻ്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ഷൈജു പി ജേക്കബ് നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ജയശീലൻ പോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫിസർ നിഷ വി.ഐ. , ഓർഫനേജസ് അസോസിയേഷൻ ജില്ലാ ട്രഷറർ ജോഷി മാത്യു, ഡി. സി.പി.യു സോഷ്യൽ വർക്കർ അമലു മാത്യു എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ബാലനീതി നിയമം, മിഷൻ വാൽസല്യ , ബാല സൗഹൃദ ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ നടത്തിപ്പ് മുതലായ വിഷയങ്ങളിൽ അഡ്വ. മനിതാ മൈത്രി, ദിപു എം.എൻ , സി. റിറ്റി കെ.ആർ , ഷാനോ ജോസ് , ജോമറ്റ് ജോർജ്, ജാക്വിലിൻ തങ്കച്ചൻ, ആഷ്ന ബേബി എന്നിവർ ക്ലാസുകൾ നയിച്ചു. ഇടുക്കി ജില്ലയിലെ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത 44 ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow