എഴുകുംവയൽ ജയ്മാത എൽ. പി. സ്കൂളിന്റെ പുതുതായി നിർമ്മിച്ച സ്‌കൂൾ കെട്ടിടത്തിൻ്റെ വെഞ്ചിരിപ്പും, 57-ാമത് സ്‌കൂൾ വാർഷികവും നടന്നു

എഴുകും വയൽ ജെയ് മാതാ എൽ പി സ്കൂളിനായി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് കർമ്മവും സ്കൂളിൻറെ 57 മത് വാർഷികാഘോഷവും ആണ് നടന്നത്. കാലപ്പഴക്കംചെന്ന സ്കൂൾ കെട്ടിടം ആധുനിക കാലത്തിൻറെ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും വിദ്യാർത്ഥികൾക്കായി ഒരുക്കിയാണ് സ്കൂൾ കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. സ്കൂൾ കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് കർമ്മം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നിൽ നിർവഹിച്ചു.
ഇടുക്കി രൂപതാ വിദ്യാഭ്യാസ ഡയറക്ടർ റവ. ഡോ. ജോർജ് തക്കിടിയേൽ,കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസർ മണികണ്‌ഠൻ P.K, കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ യശോധരൻ കെ. കെ,സ്കൂൾ മാനേജർ റവ.ഫാദർ തോമസ് വട്ടമല,ഇടുക്കി രൂപത വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിയ്ക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ,മോൺ. അബ്രാഹം പുറയാറ്റ് എന്നിവരോടൊപ്പം രാഷ്ട്രീയ , സാമൂഹ്യ, സാംസ്ക്‌കാരിക മേഖലകളിലെ വിവിധ പ്രമുഖരും പങ്കെടുത്തു.