റോഡിലേക്ക് ഇറക്കി വ്യാപാരം ചെയ്യുന്നു എന്ന് കാണിച്ച് പൊതു മാർക്കറ്റിലെ സാധനം നീക്കം ചെയ്ത നഗരസഭ വാഹനം വ്യാപാരികളുടെ നേതൃത്വത്തിൽ തടഞ്ഞു
ഇന്ന് 11 മണിയോടെയാണ് നഗരസഭ അധികൃതർ നടപടിയുമായി മാർക്കറ്റിൽ എത്തിയത് . റോഡിലേക്ക് ഇറക്കി വ്യാപാരം ചെയ്ത സാധനങ്ങൾ അധികൃതർ നീക്കം ചെയ്തു. തുടർന്ന് ഇതുമായി പോയ വാഹനം വ്യാപാരികൾ തടഞ്ഞു. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ സ്ഥലത്ത് പോലീസ് എത്തി നടപടികൾ സ്വീകരിക്കുന്നു.



