വിനോദോപാധികളൊന്നുമില്ലാത്ത പരുന്തുംപാറ വിനോദ സഞ്ചാര മേഖലയ്ക്ക് സാഹസീക ടൂറിസത്തിന്റെ അനുഭവമൊരുക്കി കനോപ്പി സിബ് ലൈൻ

ജില്ലയിലെ പ്രഥാനപ്പെട്ട തും പീരുമേട് താലൂക്കിലെ പ്രഥാനവിനോദ സഞ്ചാര കേന്ദ്രവുമായ പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്കുൾപ്പെടെയുള്ളവർക്ക് ഈ വി നോ ദ സഞ്ചാര മേഘലയുടെ മഞ്ഞിൽ കുതിർന്ന തും പരുന്തുംപാറയിൽ നിന്നു മുള്ള പ്രകൃതി സൗന്ദര ദൃശ്യ വിസ്മയങ്ങളും ആസ്വദിച്ച് മടങ്ങുവാനുള്ള അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണുള്ളത്.
ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പീരുമേടിന്റെ പ്രഥാനവിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ പ്രകൃതി ആസ്വാദനത്തിന് പുറമെ യാതോരു വിനോദോപാധികളുമില്ലാത്ത സാഹചര്യം കണക്കിലെടുത്ത് പരുന്തുംപാറയിലെത്തുന്ന വിദേശ പ്രാദേശിക വിനോദ സഞ്ചാരികൾക്ക് സാഹസീക വിനോദ സഞ്ചാരത്തിന്റെ അനുഭവം പകർന്നു നൽകുക എന്ന ലക്ഷ്യത്തോടു കൂടി മുൻപ് വിനോദ സഞ്ചാര കേന്ദ്രമായ സത്രത്തിൽ സാഹസീക വിനോദ മൊരുക്കിയ കാനോ പ്ലേ ജിപ്പ്ലൈൻ പരുന്തുംപാറയിലും സാഹസീക വിനോദസഞ്ചാര വിസ്മയമൊരുക്കിയത്.
പരുന്തുംപാറയിയെത്തുന്ന വിനോദ സഞ്ചാരികൾ ക്ക് പരുന്തുംപാറയിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി പാതയോരത്ത് അഡ്വഞ്ചർ ടൂറിസത്തിന്റെ ഭാഗമായി 700 മീറ്റർ ദൈർഖ്യത്തിലുള്ള സി ബ് റൈഡാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.പരുന്തുംപാറ യുടെ മഞ്ഞിൽ കുതിർന്ന പ്രകൃതി ഭംഗിയോടൊപ്പം ഇനി മുതൽ മേഖങ്ങളെയും ചുംബിക്കാം എന്ന സാഹസീക വിനോദ പദ്ധതിയുടെ ഉത്ഘാടന ചടങ്ങിൽ പീരുമേട് ഗ്രാമ പഞ്ചായത്തംഗം V രാമൻ അധ്യക്ഷനായിരുന്നു.
പദ്ധതി സംരംഭക സാന്നിധ്യമായ അനന്തുസ്വാഗതമാശംസിച്ചു. പീരുമേട് MLA വാഴൂർസോമൻ മേഘങ്ങളെ ചുംബിക്കാം സാഹസീക വിനോദോപാധ്യ പദ്ധതിയുടെ ഉത്ഘാടനം നിർവ്വഹിച്ചു.CPIM ഏരിയാ ക്കമ്മറ്റിയംഗം CR സോമൻ .കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം കമ്മറ്റി പ്രസിഡന്റ രാജൻ കൊഴുവൻ മാക്കൽ.
CPIM പാമ്പനാർ ലോക്കൽ സെക്രട്ടറി ബെന്നി സി ബ് ലൈൻ ഡയറയ്ട്ബോർഡ് അംഗങ്ങൾ വിവിധ സാമൂഹിക രാഷ്ട്രീയസംഘടനാ നേതാക്കൾ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പദ്ധതി യോടനുബന്ധമായി പരുന്തുംപാറയുടെ ദൃശ്യ ഭംഗി പകർത്തു ന്നതിനായി സെൽഫി കോർണറും VR എക്സ്പിരിയൻ സ്കോർ ണറും സംഘാടകർ ഏർപ്പെടുത്തിയിട്ടുമുണ്ട്.