ഓൾ കേരള ടൈലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രവർത്തനം ആരംഭിച്ചിരിക്കുന്ന ടൈലറിംഗ് ടച്ച് സംരംഭത്തിന്റെ പ്രദർശനവും വിൽപ്പനയും ചെമ്മണ്ണാറിൽ ആരംഭിച്ചു

തയ്യൽ തൊഴിലാളികളുടെ ക്ഷേമത്തിന് മുൻഗണന നൽകികൊണ്ട് ഓൾ കേരള ടൈലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ടൈലറിംഗ് ടച്ച്, തയ്യൽ തൊഴിലാളികൾക്ക് മികച്ച പരിശീലനം നൽകികൊണ്ട് ഗുണനിലവാരമുള്ള ഉൽപ്പാദനം വിപണിയിൽ എത്തിക്കുക അതിലൂടെ മികച്ച വരുമാനം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഓൾ കേരള ടൈലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ടൈലറിംഗ് ടച്ച് സംരംഭത്തിനു തുടക്കം കുറിച്ചിരിക്കുന്നത്.
ഇടനിലക്കാരില്ലാതെ മികച്ച വസ്ത്രങ്ങൾ മിതമായ നിരക്കിൽ ജങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത് എന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി മനോഹരൻ പറഞ്ഞു. ഓൾ കേരള ടൈലേഴ്സ് അസോസിയേഷന്റെ സാമ്പത്തിക സഹായത്തോടെയാണ് അംഗങ്ങൾ ടൈലറിംഗ് ടച്ച് സംരംഭത്തിന്റെ പ്രദർശനവും വിൽപ്പനയും ആരംഭിച്ചിരിക്കുന്നത് ചെമ്മണ്ണാർ ഏരിയ സെക്രട്ടറി സോഫിയുടെ നേതൃത്വത്തിൽ ചെമ്മണ്ണാറിൽ പ്രവർത്തനം ആരംഭിച്ച റ്റി എൽ റ്റി സെന്ററിന്റെ ഉത്‌ഘാടനം ജില്ലാ സെക്രട്ടറി ബി മനോഹരൻ നിർവഹിച്ചു.
ഏരിയ പ്രസിഡന്റ് കെ റ്റി ശശി ആദ്യവില്പന നിർവഹിച്ചു.ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ ബിജു,ഇടുക്കി ജില്ലാ കമ്മറ്റി അംഗം നിമിഷ മോൾ,ഏരിയ ട്രഷറർ വിമല,ഏരിയ ജോയിൻ സെക്രട്ടറി ആലീസ്.യുണിറ്റ് ഭാരവാഹികൾ,എസ് എച്ച് ജി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.