ഇടുക്കി തങ്കമണിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തങ്കമണി സ്വദേശി അടയ്ക്കാ മുണ്ടക്കൽ റിൻസ് ജോസഫിനെയാണ് അയൽവാസിയുടെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തങ്കമണി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.ഇന്ന് രാവിലെ മുതൽ ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ തങ്കമണി പോലീസിൽ പരാതി നൽകിയിരുന്നു.പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയുടെ പടുതാക്കുളത്തിൽ നിന്നും റിൻസിൻ്റെ മൃതദേഹം കണ്ടെത്തിയത്.



