ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില്‍ വനിതാ ദിനാചരണം സംഘടിപ്പിച്ചു

ലോക വനിതാ ദിനത്തോടനുബന്ധിച്ച് ആണ് ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണം സംഘടിപ്പിച്ചത് കട്ടപ്പന പുതിയ ബസ്സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ഹൈറേഞ്ച് മേഖലയിലെ ഏക വനിതാ കണ്ടക്ടറായ രജനി സന്തോഷ് രക്തദാന രംഗത്ത് മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വീട്ടമ്മ രാജിമോള്‍ ബൈജു എന്നിവരെ ആദരിച്ചു.ജില്ലാ ശുചിത്വമിഷന്‍ യംഗ് പ്രൊഫഷണല്‍ കുമാരി പ്രവീണ ഗിരീഷ് ഉദ്ഘാടനം ചെയ്തു.
.ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ യോഗത്തിൽ അധ്യക്ഷത വഹിച്ചു , ഭാരവാഹികളായ മോന്‍സി സി , ബിജു പി വി , ജോയല്‍ പി ജോസ് , മധുസൂധനന്‍നായര്‍ ടി കെ , ചാണ്ടി തോമസ് , എം കെ മോഹനന്‍ എന്നിവരും നിരവധി ബസ് ജീവനക്കാരും വനിതാ ദിനാചരണ പരിപാടിയില്‍ പങ്കെടുത്തു