ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനുള്ള അനുമതി ഇരട്ടയാർ ഗ്രാമപഞ്ചായത്തിന് ലഭിച്ചു

Mar 7, 2025 - 17:56
 0
ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനുള്ള അനുമതി ഇരട്ടയാർ ഗ്രാമപഞ്ചായത്തിന് ലഭിച്ചു
This is the title of the web page

കാർഷിക മേഖലയുമായി ബന്ധപ്പെട്ട കിടക്കുന്ന പഞ്ചായത്ത് ആണ് ഇരട്ടിയാർ ഗ്രാമപഞ്ചായത്ത് കൃഷിയാണ് ഇരട്ടിലെ ഭൂരിഭാഗം ആളുകളുടെയും ഉപജീവനമാർഗ്ഗം നിലവിൽ കാട് ഇറങ്ങുന്ന കാട്ടുപന്നികൾ പഞ്ചായത്തിന്റെ വിവിധ വാർഡുകളിലെ കാർഷിക മേഖലയിൽ വ്യാപക നാശമാണ് വരുത്തുന്നത്. കൂടാതെ മുതിർന്നവരെയും വിദ്യാർത്ഥികളെയും അടക്കം കാട്ടുപന്നി ആക്രമിക്കുന്ന സാഹചര്യം ഉണ്ടായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇതോടെയാണ് ഗ്രാമപഞ്ചായത്തിലെ നേതൃത്വത്തിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ഉൽമൂലനം ചെയ്യുന്നതിനുള്ള അനുമതിക്കായി വനം വകുപ്പിനെ സമീപിക്കുകയും അനുമതി ലഭിക്കുകയും ചെയ്തിരിക്കുന്നത് . ഉത്തരവിൻ പ്രകാരം ഹോണററി വൈൽഡ് ലൈഫ് വാർഡനായി ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ നിശ്ചയിച്ച് ഉത്തരവ് ഇറങ്ങി.

തോക്ക് ഉപയോഗത്തിനുളള അംഗീകൃത ലൈസന്‍സ് കൈവശം വച്ചിട്ടുളളതും, അയ്യപ്പന്‍കോവില്‍ ഫോറസ്റ്റ് റേഞ്ചിനുകീഴില്‍ എം പാനല്‍ ചെയ്തിട്ടുളളതുമായ രണ്ട് ഷൂട്ടര്‍മാരെയാണ് ഇതിനായി നിയമിച്ചിട്ടുളളത്.വാഴവര മണിപ്ലാക്കൽ സണ്ണി എബ്രഹാം നെല്ലിപ്പാറ അരിശേരിയിൽ ഷിനോജ് അഗസ്റ്റിൻ എന്നിവരെയാണ് ഷൂട്ടർ മാരായി നിശ്ചയിച്ചിരിക്കുന്നത്.

ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കുന്നതിനും വിലയിരുത്തുന്നതിനുമായി കര്‍ഷകര്‍, പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വാര്‍ഡ് തലത്തില്‍ അഞ്ച് അംഗങ്ങളില്‍ കുറയാത്ത മോണിറ്ററിംഗ് സമിതി അതാത് വാര്‍ഡ് മെമ്പര്‍മാര്‍ അദ്ധ്യക്ഷന്‍മാരായി രൂപീകരിക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

  വേട്ടയാടിയ മൃഗത്തിന്‍റെ ജഡം മാംസോപയോഗം പൂര്‍ണ്ണമായി തടയുന്ന വിധം മറവ് ചെയ്യുന്നതിനും, വേട്ടയാടുന്നവിവരം പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിക്കുന്നതിനും ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ലൈസന്‍സുളള തോക്ക് ഉപയോഗിച്ച് ചുമതലപ്പെടുത്തിയ ആളുകള്‍ക്ക് മാത്രമായിരിക്കും വെടിവെയ്ക്കുന്നതിനുളള അനുമതി.

ഈ അനുമതി ദുരുപയോഗം ചെയ്തുകൊണ്ട് മറ്റാരെങ്കിലും അനധികൃതമായി വന്യമൃഗങ്ങളെ വേട്ടയാടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവരുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദ് സുനില്‍കുമാര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow