കൊന്നത്തടി പണിക്കൻകുടി ശ്രീമംഗലേശ്വരി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിൻ്റെ ഭാഗമായി മഹാപൊങ്കാല നടന്നു.

ശ്രീമംഗലേശ്വരി അമ്മയ്ക്ക് സമർപ്പിച്ച മഹാപൊങ്കാലയിൽ പങ്കെടുക്കാൻ കൊന്നത്തടി പഞ്ചായത്തിലെയും സമീപപഞ്ചായത്തുകളുടെയും നിരവധി ഭക്തജനങ്ങൾ എത്തി.അഷ്ട ദ്രവ്യമഹാഗണപതി ഹോമത്തോടെയാണ് പൊങ്കാല സമർപ്പണം ആരംഭിച്ചത്. ഇന്ന് വൈകിട്ട് കാഴ്ചശ്രീബലി, പറയെടുപ്പ്, ദീപാരാധന, വിളക്കിനെഴുന്നള്ളിപ്പ്, രാത്രി 7 30 മുതൽ നൃത്തനൃത്യങ്ങളും നടക്കും.
നാളെ വൈകിട്ട് താലപ്പൊലി ഘോഷയാത്ര പുണ്യപുരാതന വേഷങ്ങളുടെ അകമ്പടിയോടെ ആറുമണിക്ക് ക്ഷേത്രസന്നിധിയിൽ നിന്ന് ആരംഭിച്ച് പുല്ലുകണ്ടം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലും പണിക്കൻകുടി ഗുരുമന്ദിരം, പണിക്കൻകുടി വിശ്വകർമ്മ ശാഖമന്ദിരം, അമ്പാടിക്കവല ക്ഷേത്രം എന്നിവിടങ്ങളിലെത്തിയ ശേഷം ദേവീസന്നിധിയിൽ സമാപിക്കും. രാത്രി 9.30 ന് കണ്ണൂർ ഹൈബീറ്റ്സിൻ്റെ ഗാനമേളയും ഉണ്ടായിരിക്കും.