വട്ടവട ഗ്രാമപഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

Mar 2, 2025 - 17:32
 0
വട്ടവട ഗ്രാമപഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച്  കോൺഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു
This is the title of the web page

വട്ടവട ഗ്രാമപഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മാർച്ച് 4-ന് രാവിലെ 6 മുതല്‍ വൈകിട്ട് 5- വരെയാണ് ഹര്‍ത്താൽ. അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.വട്ടവടയില്‍ തകര്‍ന്ന് കിടക്കുന്ന വിവിധ റോഡുകളുടെ ടാറിംഗ് ജോലികള്‍ നടത്തണമെന്ന ആവശ്യം ഏറെ കാലമായി നിലനില്‍ക്കുന്നതാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 നിര്‍മ്മാണം സംബന്ധിച്ച് ഇടക്കിടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും നടപടി ഇല്ലെന്നാണ് ആക്ഷേപം.പഴത്തോട്ടം, ചിലന്തിയാര്‍, സ്വാമിയാർക്കുടി, കൂടലാര്‍ കുടി, വല്‍സപ്പെട്ടികുടി തുടങ്ങി പഞ്ചായത്തിലെ ഒട്ടു മിക്ക ഇടങ്ങളിലേക്കു മുള്ള റോഡുകൾ തകർന്നു കിടക്കുന്നു.

 ആശുപത്രിയിലേക്കും സ്‌കൂളിലേക്കും മറ്റിതര ആവശ്യങ്ങള്‍ക്കുമൊക്കെയുള്ള ഗ്രാമവാസികളുടെ യാത്ര അതീവ ദുഷ്‌ക്കരമായി കഴിഞ്ഞു.ഈ സാഹചര്യത്തിലാണ് റോഡ് നിര്‍മ്മാണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്.പ്രതിഷേധ സൂചകമായി ഈ മാസം 4-ന് രാവിലെ 6 മുതല്‍ വൈകിട്ട് 5വരെ വട്ടവടയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ വട്ടവടയുടെ കാര്‍ഷിക മേഖലക്കും വിനോദ സഞ്ചാര മേഖലക്കും വലിയ തിരിച്ചടിയാണ്. ഒരിക്കലെത്തിയ വിനോദ സഞ്ചാരികള്‍ വീണ്ടും വട്ടവടയിലേക്കെത്താന്‍ മടിക്കുന്നു. റോഡ് നിര്‍മ്മാണം ഇനിയും വൈകിയാൽ ഹര്‍ത്താലിന് ശേഷം ശക്തമായ തുടര്‍ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow