ഒരു തലമുറയെ നശിപ്പിച്ച് കേരളത്തിന്റെ ഭാവി ഇരുളടക്കുകയാണ് എസ്എഫ്ഐ എന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ്

Mar 2, 2025 - 18:25
 0
ഒരു തലമുറയെ നശിപ്പിച്ച് കേരളത്തിന്റെ ഭാവി ഇരുളടക്കുകയാണ്   എസ്എഫ്ഐ എന്ന്  ഇടുക്കി എം പി ഡീൻ കുര്യാക്കോസ്
This is the title of the web page

എസ്എഫ്ഐ താലിബാൻ മോഡലിനും അപ്പുറത്തേക്ക് വളർന്നിരിക്കുന്നു. ആക്രമണവും അരാജകത്വവും വരുത്തിവെച്ച് ഒരു തലമുറയെ നശിപ്പിക്കുകയും കേരളത്തിന്റെ ഭാവി ഇരുളടക്കുകയും ചെയ്യുകയാണ് . പോലീസും എസ്എഫ്ഐയും ഈ മാഫിയക്ക് മുന്നിൽ മുട്ടുമടക്കുന്നു. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും സഹപാഠികളെയും കൊന്നൊടുക്കുന്ന തലത്തിലേക്ക് കേരളീയ യുവത്വത്തെ ഈ ഭരണകൂടം വഴി നയിച്ചു എന്നതാണ് യഥാർത്ഥ സത്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 എന്നിട്ട് ആ കുറ്റങ്ങൾ മലയാള സിനിമയ്ക്കുമേൽ വെക്കുന്നു. എന്നാൽ സിനിമകൾക്ക് അനുമതി നിൽക്കുന്നതും ഇതേ സർക്കാരാണ് എന്നത് ഓർമ്മവേണം എന്നും എം പി ഡീൻ കുര്യാക്കോസ് പറഞ്ഞു.കോൺഗ്രസ്സ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 യോഗത്തിൽ സ്വാതന്ത്ര്യ സമര കാലഘട്ടം മുതൽ കാറ്റിലും പരിസരപ്രദേശങ്ങളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തനങ്ങളുടെ പതാക വാഹകരും മാർഗ്ഗദർശികളും ആയിരുന്ന മുൻ മണ്ഡലം പ്രസിഡണ്ട് മാരുടെ ചായ ചിത്രം അനാച്ഛാദനം ചെയ്തു. സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ യോഗത്തിൽ ആദരിച്ചു.

 യോഗം ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ അധ്യക്ഷത വഹിച്ചു. വിവിധ നേതാക്കളായ ഇ എം ആഗസ്തി, തോമസ് രാജൻ, ജോർജ് ജോസഫ് പടവൻ, ജോയ് വെട്ടിക്കുഴി, ജോയി തോമസ്, അഡ്വക്കേറ്റ് കെ ജെ ബെന്നി, തോമസ് മൈക്കിൾ, ഫ്രാൻസിസ് അറക്കപറമ്പിൽ, തുടങ്ങിയ ഒട്ടനവധി നേതാക്കൾ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow