കട്ടപ്പന നരിയംമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിന് തുടക്കമായി

നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തിലാണ് കുംഭഭരണി മഹോത്സവത്തിന് തുടക്കമായത് . ഉത്സവത്തിന്റെ ആരംഭമെന്നോണം ഇന്ന് ക്ഷേത്രത്തിൽ കൊടിമര ഘോഷയാത്രയും തൃക്കൊടിയേറ്റും നടന്നു. മാർച്ച് 2, 3 ,4 തീയതികളിൽ ആണ് കുംഭഭരണി മഹോത്സവം ക്ഷേത്രത്തിൽ നടക്കുന്നത് . എല്ലാവർഷത്തെയും പോലെ ഇത്തവണയും വിപുലമായി ആഘോഷിക്കാനാണ് ക്ഷേത്രം ഭാരവാഹികൾ തീരുമാനിച്ചിരിക്കുന്നത്
ആദ്യദിനമായ ഇന്ന് പറ വഴിപാട്, കൊടിമരച്ചുവട്ടിൽ പറവെപ്പ് , തുടങ്ങിയ ചടങ്ങുകൾ ആണ് നടന്നത്. വൈകിട്ട് ശബരിഗിരി ഭജൻസ് നരിയമ്പാറ നേതൃത്വം നൽകിയ ഭജനയും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രമേൽശാന്തി മഹാദേവൻ എമ്പ്രാന്തിരി നേതൃത്വം നൽകി. ക്ഷേത്രം ദേവസ്വം കമ്മിറ്റി ഭാരവാഹികളായ കെ .കെ തങ്കപ്പൻ, കല്ലൂരാത്ത, സുരേഷ് കുഴിക്കാട്ട്, അനീഷ് തങ്കപ്പൻ കല്ലൂരാത്ത, രാജേഷ് നാരായണൻ, കെ കെ ബാബു, പി പി ചന്ദ്രൻ, ജെ ജയകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.