കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നതിനും സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിനുമുള്ള ശ്രമത്തിനെതിരെ ഗവൺമെൻ്റ് കോളേജ് അധ്യാപക സംഘടനയായ എ കെ ജി സി ടി യുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നതിനും സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിനുമുള്ള ശ്രമത്തിനെതിരെ ഗവൺമെൻ്റ് കോളേജ് അധ്യാപക സംഘടനയായ എ കെ ജി സി ടി യുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.എം ജി സർവ്വകലാശാല കവാടത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് സിഐടിയു ദേശീയ കൗൺസിൽ അംഗം അഡ്വ.റെജി സഖറിയ ഉദ്ഘാടനം ചെയ്തു. ഗൂഢ അജണ്ട നടപ്പാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ ചെറുത്തു തോല്പിക്കുന്നതിനായി ജാഗ്രത പാലിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ.റെജി സഖറിയ പറഞ്ഞു.
എകെ ജി സി ടി സംസ്ഥാന സെക്രട്ടറി ഡോ.എം.എസ്.മുരളി അദ്ധ്യക്ഷനായി. എം.ജി.യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സ.സുരേഷ് എം.എസ്, ടീച്ചേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ഡോ.മഞ്ജുഷ .കെ .എ, എ കെ പി സി ടി എ വനിതാ കമ്മറ്റി കൺവീനർ ഡോ.ജിഷ മേരി മാത്യു, എഫ്.എസ്.ഇ.ടി.ഒ ജില്ലാ കൗൺസിൽ അംഗം സ.അലക്സ് പാപ്പച്ചൻ, കെ ജി ഒ എ സംസ്ഥാന കമ്മറ്റി അംഗം സ.ഷൈൻ എൻ.എസ്, എസ്.എഫ്.ഐ. ജില്ലാ പ്രസിഡൻ്റ് വൈഷ്ണവി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
എ കെ ജി സി ടി കോട്ടയം ജില്ലാ സെക്രട്ടറി ഡോ.സജീവ് യു എസ് സ്വാഗതവും ഇടുക്കി ജില്ലാ സെക്രട്ടറി അനൂപ് ജെ ആലക്കാപ്പള്ളി നന്ദിയും പറഞ്ഞു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ഗവൺമെൻ്റ് കോളേജ് അധ്യാപകർ പ്രതിഷേധ സദസ്സിൽ പങ്കെടുത്തു.