ടീം ഇടുക്കി സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി സ്പോട്സ് കിറ്റുകൾ വിതരണം ചെയ്തു

തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലയിലെ 18ഒളം സർക്കാർ സ്കൂളുകളിലാണ് ടീം ഇടുക്കി സോൾജിയസ് ചാരിറ്റബിളിന്റെ അഭിമുഖത്തിൽ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തത്.സാധാരക്കാരായ കുട്ടികൾക്ക് കായിക പരമായി മുന്നേറാനായി വിവിധ തരത്തിലുള്ള ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ , എന്നിവക്കായുള്ള സമഗ്രഹികളാണ് നൽകിയത്. നല്ല ഒരു യുവ തലമുറയെ വാർത്തെടുക്കുവാനായി ഉള്ള ഒരു ഉദ്യമ മാണ് ഇതിന് പിന്നിൽ.
ഇടുക്കി ജില്ലയിൽ നിന്നുള്ള ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുന്ന ഭൂരിപക്ഷം പേരും റിട്ടയർ ആയി വന്ന പട്ടാളക്കാരും ചേർന്ന് ജന നന്മക്കായി തുടങ്ങിയ ഒരു ചാരിറ്റബിൾ സൊസൈറ്റി ആണ് ടീം ഇടുക്കി സോൾജിയേഴ്‌സ്. തങ്ങൾക്ക് കിട്ടുന്ന ശമ്പളത്തിൽ നിന്ന് ഒരു വിഹിതം മാറ്റിവെച്ചാണ് സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
മദ്യത്തിനും മയക്കു മരുന്നിനും അടിമകളായി മാറി കൊണ്ടിരിക്കുന്ന യുവ തലമുറകൾക്കു ഒരു നല്ല പ്രചോദനം നൽകുക, നാട്ടിലെ ആശരണരും ആലമ്പഹീനരും ആയ സാധാരണ ജനങ്ങളെ ചേർത്തു നിർത്തുക, തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.കട്ടപ്പന ഗവ: ട്രൈബൽ സ്കൂളിൽ നടന്ന ചടങ്ങിൽ സൊസൈറ്റിയുടെ ഭാരവാഹികളായ സുബേദർ മേജർ ഷൈൻ സ്കറിയ,ക്യാപ്റ്റൻ ജോയി കെ ജെ,സുബേദർ രാജേഷ് തങ്കച്ചൻ,ഹാവിൽദാർ മാരായ പ്രദീപ് കുമാർ, അമൽജിത്, സുബേദർ രതീഷ് H എന്നിവർ ചേർന്ന് സ്പോർട്സ് കിറ്റ് കൈമാറി. സൊസൈറ്റിയുടെ പ്രസിഡന്റ് സുബേദർ സാജൻ കൂട്ടാർ,ജനറൽ സെക്രട്ടറി സുബേദർ അനിഷ് തോമസ്, ജോയിന്റ് സെക്രട്ടറി ഹാവിൽദാർ അജിത് ജോൺ കട്ടപ്പന ,ട്രഷറർ ഹാവിൽദാർ വരുൺ ബാബു കൊച്ചറ എന്നിവർ സംസാരിച്ചു.