ലബ്ബക്കട വെള്ളിലാംകണ്ടം റോഡിൽ കുറിപ്പിൽ പടി കയറ്റത്തിന്റെ നവീകരണ പ്രവർത്തനം ആരംഭിച്ചു

കാഞ്ചിയാർ ലബക്കട റോഡിൽ കുറിപ്പിൽ പടിയിലെ കയറ്റം നാളുകളായി തകർന്ന് ഗതാഗതം ദുഷ്കരമായി മാറിയിരുന്നു. കയറ്റത്തിൽ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായിരുന്നു. കൂടാതെ കാർ അടക്കമുള്ള വാഹനങ്ങൾ കയറ്റം കയറാതെ വരികയും കേടുപാടുകൾ സംഭവിക്കുന്നതും നിത്യസംഭവമായും മാറി.
കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിരുന്നത്. മുൻപ് ഈ ഭാഗത്ത് താൽക്കാലികമായി അറ്റകുറ്റ പണി നടത്തിയിരുന്നുവെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ പഴയ പടിയാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് 7 ലക്ഷം രൂപ വകയിരുത്തി റോഡിൽ കോൺഗ്രസ് നിർമ്മാണം ആരംഭിച്ചത്.
റോഡിലെ കയറ്റത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ നാളുകളായി യാത്രക്കാർ നേരിട്ടിരുന്ന യാത്രക്ലേശ്യത്തിനാണ് പരിഹാരമാകുന്നത്. അതോടൊപ്പം തന്നെ ഭാവിയിൽ അപകട ഭീഷണിയിൽ ആയിരുന്ന കലുങ്കിന്റെ അപകട ഭീഷണി കുറയ്ക്കുന്നതിനും നടപടിയായി. ഗ്രാമപഞ്ചായത്ത് മൂന്നുലക്ഷം രൂപ വകയിരുത്തിയാണ് കലുങ്കിൽ അറ്റകുറ്റപ്പണി നടത്തുന്നത്.