കട്ടപ്പന വെള്ളയാംകുടി സെൻ്റ് ജോർജ് ഫൊറോന ദേവാലയത്തിന് കീഴിൽ വെട്ടിക്കുഴ കവലയിൽ നിർമ്മിച്ച കപ്പേളയുടെ വെഞ്ചിരിപ്പ് കർമ്മം നടന്നു

കട്ടപ്പന വെള്ളയാംകുടി സെൻറ് ജോർജ് ദേവാലയത്തിന് കീഴിൽ വെട്ടിക്കുഴ കവലയിൽ പണികഴിപ്പിച്ച പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലുള്ള കപ്പളയുടെ വെഞ്ചിരിപ്പ് കർമ്മമാണ് നടന്നത്. മോൺ : ജോസ് പ്ലാച്ചിക്കൽ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു.വെഞ്ചിരിപ്പ് കർമ്മങ്ങളുടെ ഭാഗമായി വിശുദ്ധ കുർബാനയും കപ്പേളയിൽ വെച്ച് നടന്നു.
നിരവധി വിശ്വാസികളാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ഫാദർ ആന്റണി കുന്നത്തും പാറയിൽ, ഫാദർ ജെറിൻ ആയി ലുമാലിൽ, ഫാദർ മാത്യു വെള്ളൂർ എന്നിവർ സഹകാർമികരായിരുന്നു.ഇടവക വികാരി ഫാദർ തോമസ് മണിയാട്ട്, കൈകാരന്മാരായ സിബി കിഴക്കേൽ, സാജൻ വലിയ കുന്നേൽ എന്നിവർ നേതൃത്വം വഹിച്ചു.