വണ്ടിപ്പെരിയാർ ശ്രീ ധർമ്മശാസ്താ ശിവ ക്ഷേത്രത്തിൽ 5 ദിവസങ്ങളിലായി നടന്നു വന്നിരുന്ന മഹാ ശിവരാത്രി മഹോത്സവത്തിന് കൊടിയിറങ്ങി

പെരിയാറിനും സമീപപ്രദേശങ്ങൾക്കും അനുഗ്രഹ പ്രഭ ചൊരിഞ്ഞ് നിലകൊള്ളുന്ന കലിയുഗ വരദനായ ശ്രീ ധർമ്മശാസ്താവിന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ വണ്ടിപ്പെരിയാർ ശ്രീ ധർമ്മശാസ്താ ശിവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇത്തവണയും ഭക്തിയുടെ നിറവിൽ അതി വിപുലമായ ചടങ്ങുകളോടു കൂടിയാണ് നടന്നത്. രാവിലെ 4.30 ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, പ്രഭാത പൂജകൾ, മഹാഗണപതി ഹോമം, മഹാ മൃത്യുജ്ഞയഹോമം, ശ്രീ ഭൂതബലി, നവകാഭിഷേകം എന്നിവയ്ക്ക് ശേഷം 12 മണി മുതൽ ശിവരാത്രി ദിന പ്രത്യേക വഴിപാടായ മഹാ പ്രസാദമൂട്ട് നടന്നു.
മഹാദേവന്റെ അനുഗ്രഹ പ്രാപ്തിക്കായെത്തിയ അനേകായിരങ്ങൾ മഹാ പ്രസാദമൂട്ടിൽ പങ്കാളികളായി. തുടർന്ന് വണ്ടിപ്പെരിയാർ കക്കിക്കവലയിൽ നിന്നും എത്തിയ കാവടി ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തി ചേർന്നതോടെ കാവടി അഭിഷേകം നടന്നു.ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച പ്രത്യേക വേദിയിൽ രാവിലെ മുതൽ ഹരിപ്പാട് ദേവസേന ഭജൻസ് അവതരിപ്പിച്ച മാ നസജപലഹരി അരങ്ങേറിയിരുന്നു.തുടർന്ന് 4.30 മുൽ 5.30 വരെ കാഴ്ച്ച ശ്രീ ബലി,6. 30 ന് ദീപാരാധനയും ദീപക്കാഴ്ച്ചയും ഭക്തജനങ്ങൾക്കായി സമർപ്പിതമായിരുന്നു.
വൈകിട്ട് 6 മണിക്ക് ചുരക്കുളം കവലയിൽ നിന്നുമാരംഭിച്ച താലപ്പൊലി മുളപ്പാരി,അമ്മൻ കുടം വിവിധ വാദ്യമേളങ്ങൾ നിശ്ഛല ദൃശ്യങ്ങൾ, ചിലങ്ക സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ എന്നിവയുടെ അകമ്പടിയോടു കൂടിയുള്ള മഹാഘോഷ യാത്ര ക്ഷേത്രാങ്കണത്തിൽ എത്തി ചേർന്നു.രാത്രി 11 ന് മഹാശിവരാത്രി പൂജയ്ക്ക് ശേഷം അത്താഴ പൂജയോടു കൂടി നട അടച്ചു .തുടർന്ന് കൊച്ചിൻ ഡ്രാമാ വിഷൻ അവതരിപ്പിച്ച മഹാ ശിവപ്രഭ എന്ന ബാലെ അരങ്ങേറി.
ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കണ്ഠരര് മോഹന രുടെ മുഖ്യ കാർമ്മികത്വത്തിലും ക്ഷേത്രം മേൽ ശാന്തി ജയശങ്കർ P നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലുമാണ് ശിവരാത്രി മഹോത്സവ പ്രത്യേക പൂജകളും വഴിപാടുകളും നടന്നത്. ദേവസ്വം സൂപ്രണ്ട് നന്ദകുമാർ രാമവർമ്മക്ഷേത്രം കമ്മറ്റിയംഗങ്ങളായ . രക്ഷാധികാരി ജയശങ്കർP നമ്പൂതിരി, മാനേജർ പ്രദീഷ് കാർത്തികേയൻ,പ്രസിഡന്റ്KK രാജു ,സെക്രട്ടറി A T അനുമോൻ,ട്രഷറർ K ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് മഹാശിവരാത്രി മഹോത്സവ പരിപാടികൾ നടന്നത്.