സ്ക്രാപ്പ് മർച്ചൻ്റ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനവും കുടുംബ സംഗമവും രാജാക്കാട് വച്ച് നടത്തി

ഭൂമിയെ സംരക്ഷിക്കാൻ കൈകോർക്കൂ, പുനരുപയോഗത്തിലൂടെ എന്നീ മുദ്രാവാക്യമുയർത്തി കേരള സ്ക്രാപ്പ് മർച്ചൻ്റ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനവും കുടുംബ സംഗമവും രാജാക്കാട് ദിവ്യജ്യോതി ഓഡിറ്റോറിയത്തിൽ നടത്തി. ജില്ലാ പ്രസിഡൻ്റ് കബീർ അടിമാലി പതാക ഉയർത്തിയതിനെ തുടർന്ന് പ്രതിനിധി സമ്മേളനവും, ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സിറാജ് എറണാകുളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കബീർ അടിമാലി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി രാജേഷ് പി വർഗീസ് സ്വാഗതം ആശംസിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് മുത്തുക്ക പട്ടാമ്പി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ സംസ്ഥാന ട്രഷറർ നിസാർ തലശ്ശേരി വരണാധികാരിയായി.ഉച്ചകഴിഞ്ഞ് നടന്ന പൊതുസമ്മേളനം ഇടുക്കി എഡിഎം ഷൈജു പി. ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കബീർ അടിമാലി അദ്ധ്യക്ഷത വഹിച്ചു.
രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിഷ രതീഷ് മുഖ്യപ്രഭാഷണം നടത്തി.രാജാക്കാട് പോലീസ് സബ് ഇൻസ്പെക്ടർ കെ. എൽ സിബി ബോധവത്ക്കരണ ക്ലാസ് നടത്തി. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എം.സി ബാവ സംഘടന വിശദീകരണം നടത്തി.ബാബു തൃശൂർ,റഹിം ആലപ്പുഴ,റഷീദ് കാലടി, ബാവ കട്ടക്കയം,നിഷന്ത് ആലപ്പുഴ,അസീസ്തൊടുപുഴ,റാഫി തൊടുപുഴ എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി രാജേഷ് പി.വർഗീസ് - പ്രസിഡൻ്റ്, മത്തായി രാജാക്കാട് - സെക്രട്ടറി,ബഷീർ തൊടുപുഴ - ട്രഷറർ എന്നിവരടങ്ങുന്ന 17 അംഗ ജില്ലാ കമ്മിറ്റിയേയും,4 അംഗ സംസ്ഥാന കൗൺസിൽ അംഗങ്ങളേയും തെരഞ്ഞെടുത്തു.