ഇടുക്കി പതിനാറാം കണ്ടത്തിൽ വീട് കത്തി നശിച്ചു
പതിനാറാംകണ്ടം വെളും പറമ്പിൽ ഇസ്മയിലിന്റെ വീടാണ് കത്തി നശിച്ചത്.സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.വൈദ്യുതി ഷോർട്ട് സർക്യൂട്ടിലൂടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തമെന്നാണ് പ്രാഥമിക നിഗമനം.കട്ടപ്പന,അടിമാലി ഫയർഫോഴ്സും മുരിക്കാശ്ശേരി പോലീസും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചു.വീട് പൂർണമായി കത്തിയ നിലയിലാണ്.വീട്ടിനുള്ളിലെ ഫർണിച്ചറും മറ്റു ഉപകരണങ്ങളും പൂർണമായി അഗ്നിക്കിരയായി.



