മഹിളാ സാഹസ് കേരളയാത്രയ്ക്ക് കാഞ്ചിയാറില്‍ സ്വീകരണം നൽകി

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എം.പി. നയിക്കുന്ന മഹിളാ സാഹസ് കേരളയാത്രയാണ് ജില്ലയിൽ പ്രവേശിച്ചത്. വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കാഞ്ചിയാറ്റിൽ എത്തിയ ജാഥക്ക് മഹിളാ കോൺഗ്രസ്,കോൺഗ്രസ്സ് പ്രവർത്തകർ വിപുലമായ സ്വീകരണമാണ് ഒരുക്കിയത്. സ്വീകരണ യോഗം കെപിസിസി സെക്രട്ടറി എം എൻ ഗോപി ഉദ്ഘാടനം ചെയ്തു.
ജനുവരി 4ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച യാത്ര സെപ്റ്റംബര്‍ 30ന് തിരുവനന്തപുരത്ത് സമാപിക്കും. കഞ്ചിയാറ്റിൽ നടന്ന സ്വീകരണ യോഗത്തിൽ നേതാക്കളായ ജോർജ് ജോസഫ് പടവൻ, തോമസ് മൈക്കിൾ. ഷീന ജേക്കബ്. ജോമോൻ തെക്കൻ. റോയ് എവറസ്റ്റ് . Ck സരസൻ ലിനു ജോസ്. എംഎം ചക്കോ. ജോർജ് ജോസഫ് മാപറ, ബിജു വർഗീസ് ,എൽസമ, മിനി സണ്ണി എന്നിവർ സംസാരിച്ചു.