കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ട്രൈബൽ സ്കൂളിന് കമ്പ്യൂട്ടറുകൾ,ഫർണിച്ചർ എന്നിവ നൽകി

കട്ടപ്പന സർക്കാർ ട്രൈബൽ സ്കൂളിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന്റെ ഭാഗമായാണ് കട്ടപ്പന നഗരസഭ കമ്പ്യൂട്ടർ ഫർണിച്ചറുകൾ എന്നിവ വാങ്ങി നൽകിയത്. കട്ടപ്പന നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ വകയിരുത്തി 10 കമ്പ്യൂട്ടറുകൾ വാങ്ങി നൽകി. കൂടാതെ 12 ലക്ഷം രൂപ വകയിരുത്തി അലമാര ഡെസ്ക് അടക്കമുള്ള വിവിധ ഫർണിച്ചറുകളും വാങ്ങി നൽകി. സ്കൂളിൽ സംഘടിപ്പിച്ച യോഗത്തിൽ വച്ച് കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി പ്രധാന അധ്യാപികയായ മിനി ഐസക്കിന് ഉപകരണങ്ങൾ കൈമാറി.
സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതലായി ഒരുക്കി കുട്ടികൾക്ക് മികച്ച രീതിയിലുള്ള വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ എന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. വരും വർഷങ്ങളിലും വിവിധതരം പദ്ധതികൾ സ്കൂളിനായി ആവിഷ്കരിച്ച് നടപ്പിലാക്കാൻ നഗരസഭ ഉദ്ദേശിക്കുന്നുണ്ട്. ചടങ്ങിൽ കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ ജെ ബെന്നി അധ്യക്ഷൻ ആയിരുന്നു.നഗരസഭ കൗൺസിലർ മാരായ ധന്യ അനിൽ, സിജു ചക്കുംമ്മൂട്ടിൽ, ഐബിമോൾ രാജൻ, സ്കൂൾ പിടിഎ പ്രസിഡണ്ട്മാർ ടീച്ചേഴ്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.