സുരക്ഷ മുൻകരുതലുകൾ ഇല്ലാതെ ക്രാഷ് ബാരിയറുകൾ റോഡ് അരികിൽ സ്ഥാപിച്ചിരിക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു

വാഹന അപകടങ്ങളുടെ തീവ്രത കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് റോഡ് അരികിൽ ക്രാഷ് ബാരിയറുകൾ നിർമ്മിക്കുന്നത്. എന്നാൽ ഇത്തരത്തിൽ സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയർകൾ അപകടം നടക്കുന്ന വേളയിൽ അപകടത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നതായാണ് ആളുകൾ ചൂണ്ടിക്കാണിക്കുന്നത്. കട്ടപ്പന വള്ളക്കടവ് റോഡിൽ സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയറുകൾ വേണ്ടത്ര സുരക്ഷ മുൻകരുതുകൾ ഇല്ലാതെയാണ് സ്ഥാപിച്ചിരിക്കുന്നത്.
എന്ന് പരാതിയുമായി നാട്ടുകാർ രംഗത്ത് വന്നു കഴിഞ്ഞു ഇന്നലെ നടന്ന അപകടത്തിന്റെ തീവ്രത വർദ്ധിപ്പിക്കുവാൻ ക്രാഷ് ബാരിയർ കാരണമായതായും നാട്ടുകാർ ചൂണ്ടി കാണിക്കുന്നുണ്ട്.റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിറുകളുടെ അഗ്രഭാഗം റോഡിലേക്ക് ചെരിച്ച് സ്ഥാപിക്കണം അതല്ല എങ്കിൽ ഇതിൻറെ അഗ്രഭാഗത്ത് സേഫ്ടി ഗാർഡുകൾ സ്ഥാപിക്കണം. ഇതിനുള്ള സംവിധാനങ്ങൾ എല്ലാം ക്രാഷ് ബാരിയറുമായി ബന്ധപ്പെട്ട ഉള്ളതാണ്. എന്നാൽ ഇവ കൃത്യമായി സ്ഥാപിക്കാതെ വരുമ്പോഴാണ് അപകടത്തിന്റെ തീവ്രത വർദ്ധിക്കുന്നത്.കോൺട്രാക്ട് എടുക്കുന്ന ആളുകൾ ഇതിന് മുതിരാറില്ലെന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നു.
കട്ടപ്പന വള്ളക്കടവ് റോഡിൽ നിരവധി ഭാഗങ്ങളിൽ ക്രാഷ് ബാരിയറുകൾ ഇത്തരത്തിൽ അപകട കെണിയായി നിലകൊള്ളുന്നുണ്ട്.
കൂടാതെ ഈ പാതയെ മറ്റു പാതകളുമായി താരതമ്യം ചെയ്യുമ്പോൾ വീതി കുറവുണ്ട് കാൽനട യാത്രക്കാർക്ക് റോഡരികിലൂടെ സുഗമമായി സഞ്ചരിക്കാൻ ബുദ്ധിമുട്ടും നേരിടുന്നുണ്ട് .തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട് അടക്കം സ്ഥാപിക്കുന്ന മോഡലിലുള്ള ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നതാണ് ഉചിതമെന്നും വാഹന ഡ്രൈവർമാർ പറയുന്നു.