ജില്ലാ പ്രിൻസിപ്പൽ ഫോറത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് സമ്മേളനവും പരീക്ഷ ഒരുക്ക അവലോകനവയോഗവും സംഘടിപ്പിച്ചു

ഇടുക്കി ജില്ല പ്രിൻസിപ്പൽ ഫോറത്തിന്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് സമ്മേളനം നടത്തിയത്. മാതൃകാപരമായ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് യോഗം ഉദ്ഘാടനം ചെയ്തു.
ഹയർസെക്കൻഡറി എജുക്കേഷൻ എക്സാം ജോയിന്റ് ഡയറക്ടർ ഡോ.കെ മാണിക്യരാജ്, കോട്ടയം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ പി എൻ വിജി എന്നിവർ പരീക്ഷ ഒരുക്ക വിലയിരുത്തൽ സംബന്ധിച്ച സെമിനാർ അധ്യാപകർക്കായി നടത്തി .
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാൻകുന്നേൽ അധ്യക്ഷനായിരുന്നു. ജില്ലാ പ്രിൻസൽ ഫോറം സെക്രട്ടറി ബിസോയി ജോർജ്, കട്ടപ്പന എസ് ജി എച്ച്എസ്എസ് പ്രിൻസിപ്പാൾ കെ സി മാണി , ജില്ല ഹയർസെക്കൻഡറി അസിസ്റ്റന്റ് കോഡിനേറ്റർ ഏ ജെ ബൈജു, കട്ടപ്പന ജിഎച്ച്എസ്എസ് പ്രിൻസിപ്പാൾ മിനി ഐസക് എന്നിവർ സംസാരിച്ചു.