AKGCT (അസോസിയേഷൻ ഓഫ് കേരള ഗവണ്മെന്റ് കോളേജ് ടീച്ചേർസ് ) ഇടുക്കി ജില്ലാ സമ്മേളനം നടന്നു

AKGCT (അസോസിയേഷൻ ഓഫ് കേരള ഗവണ്മെന്റ് കോളേജ് ടീച്ചേർസ് ) ഇടുക്കി ജില്ലാ സമ്മേളനം അഡ്വ ജോയ്‌സ് ജോർജ് മുൻ എം പി കട്ടപ്പന ഗവണ്മെന്റ് കോളേജിൽ ഉദ്ഘാടനം ചെയ്തു . യുജിസി യുടെ പുതിയ കരട് നയരേഖ എത്ര മാത്രം വിദ്യാർത്ഥി വിരുദ്ധവും അദ്ധ്യാപക വിരുദ്ധവും ആണെന്ന് അഡ്വ ജോയ്‌സ് ജോർജ് വിശദീകരിച്ചു . ഫെഡറലിസത്തെ തകർക്കുന്ന യുജിസി യുടെ നയരേഖ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുകയും യൂണിവേഴ്സിറ്റികൾക്ക് ഫണ്ട് നൽകുന്ന സംസ്ഥാനങ്ങളെ നോക്കുകുത്തികളാക്കുന്നവയും ആണെന്നും അവ എതിർക്കപ്പെടേണ്ടതാണെന്നും അഡ്വ ജോയ്‌സ് ജോർജ് പറഞ്ഞു .
സമ്മേളനത്തിൽ എ കെ ജി സി ടി യുടെ സംസ്ഥാന സെക്രട്ടറി ഡോ. എം എ സ് മുരളി സംഘടനാ റിപ്പോർട്ടിങ് നടത്തി .ജില്ലാ സെക്രട്ടറി അനൂപ് ജെ ആലക്കാപ്പള്ളി ജില്ലാ റിപ്പോർട്ട് അവതരിപ്പിച്ചു . AKPCTA സംസ്ഥാന കമ്മിറ്റി അംഗം കൃഷ്‌ണകുമാർ എംവി ,NGO യൂണിയൻ ജില്ലാ പ്രസിഡന്റ്. ശ്രീ സി എ സ് മഹേഷ് , കെഎസ്ടിഎ ,ജില്ലാ പ്രസിഡന്റ് ഷാജി മോൻ കെ ആർ., എംജി യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് അംഗം Dr . സെനോ ജോസ് എന്നിവർ ജില്ലാ സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ചു ..
സമ്മേളനത്തിൽ മൂന്നാർ ഗവൺമെന്റ് കോളജിന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ ബിന്ദുവിന്റെ പ്രത്യേക അനുമോദനം നേടിക്കൊടുത്ത കോളജിലെ ത്രൈവ് പ്രോഗ്രാം കോർഡിനേറ്ററും, എൻ എസ്എസ് പ്രോഗ്രാം ഓഫീസറു മായ കൃഷ്ണാ അമൽ ദേവിനെയും കട്ടപ്പന ഗവണ്മെന്റ് കോളേജിൽ പുതുതായി ആരംഭിച്ച കോമേഴ്‌സ് റിസർച്ച് സെൻററിൽ റീസെർച് ഗൈഡായി നിയമിതനായ ഡോ.ജോബിൻ സഹദേവനെയും ,ഡോ.മിനിജ അബ്രാഹമിനെയും ,മലയാളം റിസർച്ച് സെൻന്ററി ൽ റീസെർച് ഗൈഡ് ആയി നിയമിതയായ ഡോ.രജനി വിഎൻ നെയും ആദരിച്ചു.
പുതിയ ഭാരവാഹികൾ ആയി ജില്ലാ പ്രസിഡന്റ് - ഡോ വന്ദന KT, ജില്ലാ വൈസ് പ്രസിഡന്റ് -ഡോ മനേഷ് എൻ എ,ജില്ലാ സെക്രട്ടറി - അനൂപ് ജെ ആലക്കാപ്പള്ളി ജോയിന്റ് സെക്രട്ടറി മാർ - അരുൾ ചെൽവി , ഡോ ജയശങ്കർ,ജില്ലാ ട്രഷറർ - ഡോ സിമി സെബാസ്റ്റ്യൻ എക്സിക്യൂട്ടീവ് കമ്മിറ്റി ബിനു മോൻ ജോസഫ് , ഡോ കണ്ണൻ വി ,കൃഷ്ണ അമൽ ദേവ്,അനു പങ്കജ് ,Dr ധനേഷ് ,Dr ജിസ് മേരി , അഞ്ജലി വിമല സ്റ്റാൻലി വനിതാ സബ് കമ്മിറ്റി കൺവീനർ .
ഡോ ജെയിമി ചിത്ര അക്കാദമിക് കമ്മിറ്റി കൺവീനർ ഡോ ജോബിൻ സഹദേവൻ ,മീഡിയ സെൽ കൺവീനർ ഡോ ശ്രീജേഷ് PR എന്നിവരെ തിരഞ്ഞെടുത്തു . ഫെഡറലിസത്തിന്റെ മേലുള്ള കേന്ദ്ര ഗവണ്മെന്റിന്റെ കടന്നു കയറ്റം ആയ യുജിസി ഡ്രാഫ്റ്റ് ഗൈഡ് ലൈൻ ഉടൻ പിൻവലിക്കണമെന്ന് സമ്മേളനം ഏകകണ്ഠമായി ആവശ്യപ്പെട്ടു .