കട്ടപ്പന നഗരസഭ നത്തുകല്ലിൽ പുതുതായി ആരംഭിച്ച അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഉദ്ഘാടനം നടന്നു

നമ്മുടെ നാടിൻറെ എല്ലാ മേഖലകളിലും ഉള്ള പുരോഗതി വിലയിരുത്തുമ്പോൾ ആരോഗ്യ രംഗത്ത് മികച്ച രീതിയിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതായി ഉദ്ഘാടന പ്രസംഗത്തിൽ ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.രോഗം വരാതിരിക്കാനുള്ള മുൻകരുതലിൻ്റെ ഭാഗമായാണ് ഇത്തരത്തിലുള്ള വെൽനസ് സെൻററുകൾ ആരംഭിക്കാനുള്ള കാരണം എന്നും എംപി പറഞ്ഞു.
കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ നാഷണൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെയാണ് നഗര ജനകീയ ആരോഗ്യ കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. ഞായറാഴ്ച ഒഴുകിയുള്ള എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 6 മണി വരെ ഇവിടെ സേവനം പൊതുജനങ്ങൾ ലഭിക്കും. ഒരു മെഡിക്കൽ ഓഫീസർ 2 സ്റ്റാഫ് നേഴ്സ് ഒരു ഫാർമസിസ്റ്റ് സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവർ അടങ്ങുന്ന ടീമാണ് ഇവിടെയുള്ളത്.
പൊതുജനങ്ങൾക്ക് അത്യാവശ്യഘട്ടങ്ങളിൽ ഇവിടെയെത്തി ചികിത്സ തേടാം. കൂടുതൽ ചികിത്സ ആവശ്യമാകുന്ന വേളയിൽ താലൂക്ക് ജില്ല ആശുപത്രികളിലേക്ക് ഇവിടെ നിന്നും റഫർ ചെയ്യും. ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷയായിരുന്നു. ജില്ല പ്രോഗ്രാം മാനേജർ ഡോക്ടർ കയാസ് മുഖ്യപ്രഭാഷണം നടത്തി. ഡിഎംഒ ഡോക്ടർ സുരേഷ് വർഗീസ് കട്ടപ്പന താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഉമാദേവി മറ്റ് നഗരസഭ കൗൺസിലർമാർ നാട്ടുകാർ നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.