കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി.സ്കൂളിന്റെ 49-ാമത് വാർഷികാഘോഷവും സുവർണ്ണ ജൂബിലി ഉദ്ഘാടനവും നടന്നു
കട്ടപ്പന വെള്ളയാംകുടി സെൻറ് ജെറോംസ് യുപി സ്കൂളിന്റെ 49മത് വാർഷിക ആഘോഷവും സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനവും ആണ് നടന്നത് വിപുലമായ പരിപാടികളുടെ ആണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത് ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.തോമസ് മാണിയാട്ട് അധ്യക്ഷനായിരുന്ന ചഇടുക്കി രൂപതാ വികാരി ജനറാൾ ഫാ.ജോസ് കരിവേലിക്കൽ യോഗം ഉദ്ഘാടനം ചെയ്തു.
ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ.ജോർജ് തകിടിയേൽ മുഖ്യപ്രഭാഷണം നിർവഹിച്ചു ജൂബിലി ദീപം തെളിയിക്കുകയും ചെയ്തു. ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാരീച്ചൻ നീറണാക്കുന്നേൽ വിശിഷ്ട അതിഥി ആയിരുന്നു പ്രതിഭകളെ ആദരിക്കുകയും ചെയ്തു.
തുടർന്ന് കട്ടപ്പന മുൻസിപ്പൽ കൗൺസിലർ ബീനാ സിബി, മുൻ ഹെഡ്മാസ്റ്റർ ഫ്രാൻസിസ് മാത്യു, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജിജി ജോർജ്, ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് വിൻസി സെബാസ്റ്റ്യൻ, പി.ടി.എ. പ്രസിഡന്റ്. ബെന്നി ജോസഫ്, എം.പി.ടി.എ.പ്രസിഡന്റ് നീനു രാധാകൃഷ്ണൻ, സ്കൂൾ ലീഡർമാരായ ഡെൽബിൻ ഹെബി, അക്ഷയ അഭിലാഷ് എന്നിവർസംസാരിച്ചു

