കട്ടപ്പന നഗരസഭ കൗൺസിൽ യോഗം നടന്നു

കട്ടപ്പന നഗരസഭയുടെ കൗൺസിൽ യോഗമാണ് ഇന്ന് നടന്നത്. 20 അജണ്ടകളായിരുന്നു കൗൺസിൽ യോഗത്തിൽ ഉണ്ടായിരുന്നത്. നഗരസഭ അസിസ്റ്റൻറ് എൻജിനീയർ നിർവഹണ ഉദ്യോഗസ്ഥനായ വിവിധ പദ്ധതികളുടെ ടെണ്ടർ അംഗീകാരം സംബന്ധിച്ച് യോഗത്തൽ ചർച്ച ചെയ്തു. കട്ടപ്പന നഗരസഭ അതിദാരിദ്ര നിർമ്മാർജന പദ്ധതി മൈക്രോപ്ലാൻ എഡിറ്റ് ചെയ്യുന്ന സംബന്ധിച്ചും ചർച്ചയായി.
കട്ടപ്പന നഗരസഭയിലെ ആശ്രയ പദ്ധതി ഉൾപ്പെട്ട വീടുകളുടെ അറ്റകുറ്റപ്പണികൾ സംബന്ധിച്ചും മൃഗാശുപത്രിയിലേക്ക് മരുന്ന് വാങ്ങുന്ന സംബന്ധിച്ചും ചർച്ചയുണ്ടായി. ജില്ലാതല യൂണിറ്റ് കോസ്റ്റ് 2024- 25 പ്രകാരം വേപ്പിൻപിണ്ണാക്കിന്റെ വിലയിലുണ്ടായ വ്യത്യാസം സംബന്ധിച്ച് ചർച്ചയുണ്ടായി.കട്ടപ്പന നഗരസഭയുടെ ആസ്തിയിലുള്ള കുത്തകയിനങ്ങൾ 2025 - 26 സാമ്പത്തികം ലേലം ചെയ്ത് സംബന്ധിച്ചും യോഗത്തിൽ ചർച്ച നടന്നു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുള്ള വിവിധ ക്ഷേമ പെൻഷനുകൾ അംഗീകരിക്കുന്ന സംബന്ധിച്ചും കട്ടപ്പന മുനിസിപ്പാലിറ്റിയിൽ ഓട്ടോമാറ്റിക് മഴമാപിനി സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കുന്ന സംബന്ധിച്ച് കട്ടപ്പന നഗരസഭയിലെ അർബൻ പി എച്ച് സി വാഴവരയിലേക്ക് അടിയന്തരമായി മരുന്നുകൾ അനുവദിക്കുന്ന സംബന്ധിച്ചും ചർച്ചയായി. കൂടാതെ കട്ടപ്പന നഗരസഭയിലെ ഇരുപത്തിയേഴാം വാർഡ് തോവരയാറ്റിൽ വർഷങ്ങൾക്കു മുമ്പ് ഗ്രാമപഞ്ചായത്ത് നിർമ്മിച്ച കുഴൽക്കിണർ ഉപയോഗശൂന്യമായി കിടക്കുകയാണ് കുഴൽ കിണർ മൂടിക്കളയുന്നത് സംബന്ധിച്ചും ചർച്ചയായി.