അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭയിൽ പച്ചക്കറി തൈകളുടെയും അനുബന്ധ വസ്തുക്കളുടെയും വിതരണം നടന്നു

കട്ടപ്പന നഗരസഭയുടെ 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പച്ചക്കറി തൈകളും ഇവ നടാനുള്ള എച്ച് ഡി പി ചട്ടികളും വളങ്ങളും മറ്റ് അനുബന്ധ വസ്തുക്കളും ആണ് നൽകുന്നത്.അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായാണ് ഇവ വിതരണം ചെയ്തത്. നഗരസഭയുടെ വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കാണ് നൽകുന്നത്. ഇതിൻറെ വിതരണ ഉദ്ഘാടനമാണ് ഇന്ന് കട്ടപ്പന നഗരസഭയിൽ വച്ച് നടന്നത്. നഗരസഭ ചെയർപേഴ്സൺ ബീന ടോമി വിതരണ ഉദ്ഘാടനം നിർവഹിച്ചു.
15 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയത് ഒരാൾക്ക് 2100 രൂപ വില വരുന്ന വസ്തുക്കൾക്ക് ഗുണഭോക്തൃ വിഹിതമായി 507 രൂപയാണ് നൽകേണ്ടത്. 6 എച്ച് ഡി പി ചട്ടികൾ വിവിധ തരം ഹൈബ്രിഡ് പച്ചക്കറി തൈകൾ നടാൻ വേണ്ട മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവയാണ് നൽകുന്നത്. ഉദ്ഘാടന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ ജെ ബെന്നി മറ്റ് നഗരസഭ കൗൺസിലർമാർ കൃഷിഭവൻ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.